top news
നയം പ്രഖ്യാപിച്ച് പി.വി.അന്‍വറിന്റെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള
മഞ്ചേരി: നയം പ്രഖ്യാപിച്ച് പി.വി.അന്‍വറിന്റെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള. മലപ്പുറം, കോഴിക്കോട് ജില്ലകളെ വിഭജിച്ച് കേരളത്തില്‍ പതിനഞ്ചാമത് ജില്ലകൂടി രൂപവത്കരിക്കണം എന്നതടക്കമുള്ള കാര്യങ്ങളാണ് മഞ്ചേരിയിലെ വേദിയില്‍ വായിച്ച നയ വിശദീകരണ രേഖയിലുള്ളത്.
രാഷ്ട്രീയ സാമ്പത്തിക സാമൂഹിക നീതി, ജനാധിപത്യത്തിന് ജാഗ്രതയുള്ള കാവല്‍, കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷ, പ്രവാസി വോട്ടവകാശം ഉറപ്പുവരുത്തണം, പോലീസ് സേനയെ നിയന്ത്രിക്കണം, മലബാറിനോടുള്ള അവഗണന നിര്‍ത്തണം, കോഴിക്കോട്, മലപ്പുറം ജില്ലകളെ വിഭജിക്കണം, സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കണം, സംരംഭക സംരക്ഷണ നിയമം നടപ്പിലാക്കണം, സ്‌കൂള്‍ സമയം എട്ടുമുതല്‍ ഒരുമണി വരെയാക്കണം, ആരാധനയ്ക്കും വിശ്വാസത്തിനും സ്വാതന്ത്ര്യം, സാമൂഹ്യനീതി ജാതി സെന്‍സസിലൂടെ തുടങ്ങിയവയാണ് രേഖയിലെ സുപ്രധാന കാര്യങ്ങള്‍