top news
സത്യം ജയിച്ചുവെന്ന് വിനേഷ് ഫോഗട്ട് ; ജുലാനയില്‍ ഫോഗട്ടിന് മിന്നുംജയം,തിരിച്ചുപിടിച്ചത് രണ്ട് പതിറ്റാണ്ട് കോണ്‍ഗ്രസിനെ കൈവിട്ട മണ്ഡലം
ഡല്‍ഹി: തെരഞ്ഞെടുപ്പ് ഗോദയില്‍ നേട്ടം കൊയ്ത് ഗുസ്തി താരം വിനേഷ് ഫോഗട്ട്. 2005ന് ശേഷം ഇതുവരെ രണ്ട് പതിറ്റാണ്ട് കാലം കോണ്‍ഗ്രസിനെ കൈവിട്ട മണ്ഡലമാണ് വിനേഷ് ഫോഗട്ടിന് കൈ കൊടുത്തത്. വോട്ടെണ്ണലിന്റെ ആദ്യപകുതിയില്‍ തന്നെ ലീഡുകള്‍ മാറിമറിഞ്ഞ് ആകാംക്ഷ നിറച്ചിരുന്നു.എന്നാല്‍ വോട്ടെണ്ണലിനൊടുവില്‍ 6015 വോട്ടിന്റെ ഭൂരിപക്ഷമാണ് വിനേഷ് നേടിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ സത്യം ജയിച്ചു എന്നായിരുന്നു വിനേഷിന്റെ ആദ്യ പ്രതികരണം.
ഒളിംപിക്സ് ഗുസ്തിയില്‍ ഫൈനലിലെത്തിയ വിനേഷ് അമിത ഭാരത്തിന്റെ പേരില്‍ അയോഗ്യയാക്കപ്പെടുകയായിരുന്നു. പാരിസ് ഒളിംപിക്സ് കഴിഞ്ഞ് മടങ്ങിയെത്തിയ ഗുസ്തി താരം വിനേഷ് കോണ്‍ഗ്രസില്‍ അംഗത്വമെടുത്തു. ഒപ്പം ബജ്രംഗ് പൂനിയയും കോണ്‍ഗ്രസിലെത്തി. പിന്നാലെ ജുലാനയില്‍ വിനേഷിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
വിനേഷ് ഫോഗട്ട് റെയില്‍വെയിലെ ജോലി രാജിവെച്ചശേഷമാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഹരിയാനയുടെ മക്കള്‍ തങ്ങളോടൊപ്പമുള്ളതില്‍ അഭിമാനമെന്നായിരുന്നു ഹരിയാന പിസിസി അധ്യക്ഷന്‍ പവന് ഖേരയുടെ പ്രതികരണം. കോണ്‍ഗ്രസിനൊപ്പം നില്ക്കുന്നതില് അഭിമാനമുണ്ടെന്നും തെരുവില്‍ നിന്ന് നിയമസഭ വരെ പോരാടാന്‍ തയ്യാറാണെന്നുമായിരുന്നു വിനേഷ് ഫോഗട്ടിന്റെ പ്രതികരണം.