തിരുവമ്പാടി :
തിരുവമ്പാടിയിലെ കെഎസ്ആർടിസി ബസ് അപകടത്തിൽ പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് കോഴിക്കോട് എൻഫോഴ്സ്മെമെൻ്റ് ആർടിഒ റിപ്പോർട്ട് നൽകിയതായി അറിയുന്നു. ബസിന്റെ ടയറുകൾക്ക് കുഴപ്പമില്ലെന്നും ബ്രേക്ക് തകരാർ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എതിർവശത്ത് നിന്ന് വാഹനം എത്തിയിരുന്നില്ലെന്നും ബസ് അമിത വേഗതയിൽ ആയിരുന്നില്ലെന്നുമാണ് റിപ്പോർട്ട്. ‘ അപടത്തിൽ പെട്ട KSRTC ബസ് പുഴയിൽ നിന്നും എടുത്തു മാറ്റി. ബസ് തിരുവമ്പാടി പോലീസ് സ്റ്റേഷനിലേക്കാണ് മാറ്റിയത്
ഇന്ന് ജോയിന്റ് പരിശോധന നടത്തും പോലീസ്,മോട്ടോർ വാഹന വകുപ്പ് എന്നിവരാണ് പരിശോധന നടത്തുക
ആശുപത്രിയിൽ ഉള്ളവരുടെ ആരോഗ്യ നില ആശ്വാസകരം. അപകടത്തിൽപെട്ടവരെ കെ.എസ് ആർ ടി സി തിരിഞ്ഞു നോക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. അപകടത്തിൽപ്പെട്ട ബസിന് ഇൻഷൂറൻസ് ഇല്ലെന്ന് ആരോപണമുയർന്നു. കഴിഞ്ഞ ഒരു മാസത്തിനകം ഈ മേഖലയിൽ മൂന്ന് കെ എസ് ആർ ടി സി ബസുകൾ അപകടത്തിൽ പെട്ടു. രണ്ടെണ്ണം കക്കാടംപൊയിൽ റൂട്ടിലാണ് അപകടത്തിലായത്. കെ എസ് ആർ ടി സി യാത്രക്കാരുടെ ജീവൻ വച്ച് പന്താടുകയാണെന്ന പ്രചാരണം ശക്തമായി. ആനക്കാംപൊയിലിലേക്ക് സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകുന്നില്ല. അതിനാൽ കെ എസ് ആർടിസിയെ അടച്ചാക്ഷേപിക്കാൻ സ്വകാര്യ ബസ് ലോബി മുന്നിട്ടിറങ്ങുന്നതും പതിവായിട്ടുണ്ട്.