കോഴിക്കോട് :മോഷണക്കേസിൽ സെഞ്ച്വറി തികച്ച കുപ്രസിദ്ധ മോഷ്ടാവും സഹായിയും പോലീസിന്റെ പിടിയിൽ.
മായനാട് താഴെ ചപ്പളങ്ങ തോട്ടത്തിൽ സാലു എന്ന ബുള്ളറ്റ് സാലു ( 38 ), ,കോട്ടക്കൽ സ്വദേശി സൂഫിയാൻ ( 37 ) എന്നിവരെയാണ്
മെഡിക്കൽ കോളേജ് പോലീസ് മാവൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത്.ഇന്ന് രാവിലെ മോഷണം നടത്തി വരുന്ന വഴി കെഎസ്ആർടിസി ബസ്സിൽ വെച്ചാണ് പോലീസ് ഇയാളെ പിടികൂടിയത്.
ആഴ്ചകൾക്ക് മുമ്പ് മാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറുകുളത്തൂർ പാടേരി ഇല്ലത്ത് നടന്ന മോഷണക്കേസിലെ പ്രതി കൂടിയാണ് ബുള്ളറ്റ് സാലു .
ഇവിടെനിന്നും 35 പവൻ സ്വർണവും പണവും കവർന്നിരുന്നു.
കൂടാതെ
വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലും അയൽ സംസ്ഥാനങ്ങളിലും
മോഷണം നടത്തിയ കേസു കേസുകളും
ഇയാളുടെ പേരിലുണ്ട്.
ജയിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയ ശേഷം
വീണ്ടും മോഷണത്തിന് ഇറങ്ങുകയായിരുന്നു.
വൈകുന്നേരങ്ങളിൽ ഗ്രാമങ്ങളിൽ ചുറ്റിക്കറങ്ങിലൈറ്റ് ഇടാത്ത വീടുകൾ കണ്ടെത്തിപുലർച്ചെ വീടുകളിൽ മോഷണം നടത്തിഅതുവഴി വരുന്ന ഏതെങ്കിലും ബൈക്കുകളിൽ കയറി തലം വിടുകയാണ് പതിവ്.കിട്ടുന്ന പണം ആഡംബര ജീവിതത്തിനും
ചീട്ടുകളിക്കാനും ഉപയോഗിക്കുകയാണ്ഇയാളുടെ പതിവെന്ന്
മെഡിക്കൽ കോളേജ്സബ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർ എ ഉമേഷ് അറിയിച്ചു.
ചെറുകുളത്തൂർ പാടേരി ഇല്ലത്തെ മോഷണത്തിന് ശേഷം മാവൂർ,മെഡിക്കൽ കോളേജ് പോലീസിന്റെ നേതൃത്വത്തിൽ ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.
അതിനിടയിലാണ്
ഇപ്പോൾ
പോലീസിന്റെ പിടിയിലാകുന്നത്.
പ്രതികളിൽനിന്ന് ഏഴ് ലക്ഷത്തോളം രൂപ കണ്ടെടുത്തു.
ഇതോടെ ജില്ലക്കകത്തും പുറത്തുമായി മുപ്പതോളം കേസുകൾക്ക് തുമ്പുണ്ടായി.
ഈ വർഷമാദ്യംമുതൽ ഇത് വരെ മുപ്പതോളം വീടുകളിൽ നിന്നായി നൂറിലധികം പവൻ സ്വർണ്ണവും,ലക്ഷക്കണക്കിന് രൂപയും കവർച്ച ചെയ്ത സാലു മുൻപ് നൂറോളം മോഷണ കേസുകളിൽ പ്രതിയാണ്.
നിരവധി CCTV ദൃശ്യങ്ങളും,മറ്റുശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്.
മായനാട് സ്വദേശിയായ സാലു വീട്ടിൽ സ്ഥിരമായി വരാറില്ല. ലോറിയിൽജോലിക്ക് ദൂരസ്ഥലങ്ങളിലേക്ക് പോവുകയാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് മോഷണം തൊഴിലാക്കിയത്. ഓരോ മോഷണശേഷവും ഗുണ്ടൽപേട്ടയിലെ ഒളിത്താവളത്തിലേക്ക് കടന്ന് അടുത്ത ദിവസം തന്നെ കേരളത്തിലേക്ക് വന്ന് മോഷണവസ്തുക്കൾ വിൽപ്പന നടത്തി വീണ്ടും ഗുണ്ടൽപേട്ടയിലേക്ക് പോയി ചൂതാട്ടത്തിനും,ആർഭാഢജീവിതത്തിനും വേണ്ടി പണം ചില വഴിക്കാറാണ് പതിവ്.പണം തീരുമ്പോൾ വീണ്ടും കവർച്ചക്കായെത്തി സന്ധ്യയായാൽ സ്കൂട്ടറിൽ കറങ്ങിയും മറ്റും ആളില്ലാത്ത വീട് കണ്ട് വെക്കുകയും തലേന്ന് ഒളിപ്പിച്ച് വെച്ച ആയുധവുമായി ഓട്ടോയിലോ,മറ്റു വാഹനങ്ങളിലോ കയറി ലക്ഷ്യസ്ഥാനത്തെത്തുകയും, കൃത്യം ചെയ്തതിന് ശേഷം സ്ഥലത്ത് കിടന്ന് പുലർച്ചെ നടന്നും,വാഹനത്തിന് കൈകാട്ടികയറുകയും ശേഷം കിട്ടിയ ബസിൽ ബോർഡർ യടക്കുകയുംചെയ്യുംന്നതാണ് ഇയാളുടെ രീതി.
മെഡിക്കൽ കോളേജ്സബ് ഡിവിഷൻ അസിസ്റ്റൻറ് കമ്മീഷണർ എ ഉമേഷ് പോലീസ് ഇൻസ്പെക്ടർ
പി കെ ജിജീഷ്,
മെഡിക്കൽ കോളേജ് എസ്ഐ മാരായ
പി ടി സൈഫുള്ള,
പി അനീഷ് , സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എപ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.