കോഴിക്കോട്: പാവമണി റോഡ് ബീവറേജിന് സമീപമുള്ള മാക്കോലത്ത് ലൈനിൽ വെച്ച് വഴിയാത്രക്കാരനെ മാരകമായി പരിക്കേല്പ്പിച്ച് പണമടങ്ങിയപേഴ്സ് കവർച്ച ചെയത പ്രതികളെ കസബ പോലീസും ടൗൺ അസ്സി: കമ്മീഷണർ കെ.ജി സുരേഷിൻ്റെ നേതൃത്യത്തിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്ന് പിടികൂടി 1.പളളികണ്ടി എസ് വി ഹനസിൽ യാസർ എന്ന ചിപ്പു (34) വെള്ളയിൽ ശാന്തിനഗർ കോളനി ജോഷി (24), എന്നിവരാണ് അറസ്റ്റിലായത് .കഴിഞ്ഞ ഞായറാഴചയാണ് കേസിനാസ്പദമായ സംഭവം. മാക്കോലത്ത് ലൈനിലൂടെ ജോലി കഴിഞ്ഞ് നടന്നു പോകുകയായിരുന്ന തിരൂർ സ്വദേശിയായ തെങ്ങുകയറ്റ തൊഴിലാളിയെ പ്രതികൾ മാരകമായി പരിക്കേല്പ്പിച്ച് പണമടങ്ങിയ പേഴ്സ് കവർച്ച നടത്തുകയായിരുന്നു . മുഖത്തും തലയിലും ഗുരുതരമായി പരിക്കേറ്റ പരാതിക്കാരൻ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്റ്റിറ്റലിൽ ചികിത്സയിലാണ് . സമീപ സ്ഥലങ്ങളിലെ നിരവധി cctv ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം നടത്തിയതിൽ പ്രതികളെ കൂറിച്ച് സൂചന ലഭിക്കുകയും തുടർന്ന് വിവിധ സ്ഥലങ്ങളിൽ വെച്ച് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതികൾക്ക് വെള്ളയിൽ, നടക്കാവ് , ടൗൺ ,കസബ എന്നീ സറ്റേഷനുകളിൽ ഒട്ടനവധി കേസ്സുകൾ നിലവിൽ ഉണ്ട്. കവർച്ച നടത്തി കിട്ടുന്ന പണം മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നതിന് വേണ്ടിയാണ് പ്രതികൾ ചിലാവാക്കിയിരുന്നത്.പ്രതികൾ കവർച്ച ചെയത മുതലുകൾ പോലീസ് കണ്ടെടുത്തു . കസബ ഇൻസ്പെക്ടർ രാജേഷ് മര ങ്കലത്ത്, സബ്ബ് ഇൻസപെക്ടർമാരായ രാഘവൻ എൻ.പി,ജഗ് മോഹൻദത്തൻ, സീനിയർ സിപിഒമാരായ സജേഷ് കുമാർ പി, സുനിൽകുമാർ കൈപ്പുറത്ത്, സിപിഒ രതീഷ് എം,സിറ്റി ക്രൈം സക്വാഡ് അംഗങ്ങളായ ഷാലു എം.സുജിത്ത് സി.കെ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി റിമാൻറ് ചെയതു.
Related Articles
March 16, 2024
112
മാതൃകാ പെരുമാറ്റച്ചട്ടം നിലവില് വന്നു; 39 ഫ്ളൈയിംഗ് സ്ക്വാഡുകളും 26 ആന്റി ഡിഫേസ്മെന്റ് സ്ക്വാഡുകളും രംഗത്ത്
October 15, 2020
323