KERALAlocaltop news

കോഴിക്കോട് നഗരസഭാ അഴിമതിക്കെതിരെ 16 ന് യുഡിഎഫ് ഉപരോധം

വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും

കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷൻ ഇടതുമുന്നണി ഭരണസമിതിയുടെ അഴിമതിക്കും അതിക്രമത്തിനും എതിരെ യുഡിഎഫ് 16ന് ഉപരോധ സമരം സംഘടിപ്പിക്കുന്നു കാലത്ത് 9 മണിക്ക് ഉപരോധം ആരംഭിച്ചുപ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉപരോധസമരം ഉദ്ഘാടനം ചെയ്യും എം കെ രാഘവൻ എംപി എം കെ മുനീർ എംഎൽഎ ഉമ്മർ പാണ്ടിച്ചശാല അഡ്വക്കേറ്റ് പ്രവീൺകുമാർ സി എൻ വിജയകൃഷ്ണൻ തുടങ്ങിയ നേതാക്കന്മാർ സമരത്തെ അഭിമുഖീകരിക്കും / 15 ന് മണ്ഡലം / മേഖലാ തലങ്ങളിൽ യുഡിഎഫ് കൺവൻഷനും സായാഹ്ന ധർണ്ണയും നടത്തും യുഡിഎഫ് കോർപ്പറേഷൻ തല സമര പ്രഖ്യാപന കൺവെൻഷൻ എം കെ രാഘവൻ എംപി ഉദ്ഘാടനം ചെയ്തു . അഴിമതിക്കെതിരെ സന്ധിയില്ല സമരത്തിന് തയ്യാറാകാൻ യുഡിഎഫ് സന്നദ്ധമാണെന്ന് എം കെ രാഘവൻ എം.പി. പ്രഖ്യാപിച്ചു സാമ്പത്തിക തട്ടിപ്പും ജനവിരുദ്ധ നിലപാടുകളും കോർപ്പറേഷനെ ജനങ്ങളിൽ നിന്നും അകറ്റിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ അധ്യക്ഷൻ വഹിച്ചു . മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ഉമ്മർ പാണ്ടികശാല മുഖ്യപ്രഭാഷണം നടത്തി.ഡിസിസി പ്രസിഡണ്ട് കെ പ്രവീൺകുമാർ യുഡിഎഫ് ജില്ലാ കൺവീനർ എം എ റസാക്ക് മാസ്റ്റർ , കെ എം അഭിജിത്ത്,
കെ സി ശോഭിത , കെ മൊയ്തീൻ കോയ എൻസി അബൂബക്കർ സി കെ വി യൂസഫ് , എസ്.പി. കുഞ്ഞമ്മദ് .എസ് കെ അബൂബക്കർ ,എം എ മജീദ് , സമദ് പൂക്കാട് പ്രസംഗിച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close