KERALAlocaltop news

നെല്‍ കര്‍ഷകര്‍ക്ക് കൂലി ചെലവ് ഇനത്തില്‍ സഹായം നല്‍കാൻ അടിയന്തര നടപടിയുണ്ടാവണം : കർഷക കോൺഗ്രസ്

കുറ്റ്യാടി.
ഭാരിച്ച സാമ്പത്തിക ചെലവില്‍ കൃഷി ചെയ്യുന്ന നെല്‍ കര്‍ഷകരെ സംരക്ഷിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടി ഉണ്ടാ വണമെന്ന് കര്‍ഷക കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ ബിജു കണ്ണന്തറ ആവശ്യപ്പെട്ടു.

കര്‍ഷക കോണ്‍ഗ്രസ് കുറ്റ്യാടി നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോട് ജില്ലയിലെ നെല്ലറ എന്ന് വിശേഷിപ്പിക്കുന്ന ആയഞ്ചേരി , വേളം , മണിയൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ വ്യാപിച്ചു കിടക്കുന്ന ഹെക്ടര്‍ കണക്കിന് നെല്‍ പാടങ്ങള്‍ ഇന്ന് കൃഷി ചെയ്യാതെ തരിശ് പ്രദേശമായി കിടക്കുകയാണ്. നാമമാത്രമായി കൃഷിചെയ്തു വരുന്ന കര്‍ഷകര്‍ക്കാവട്ടെ അനിയന്ത്രിതമായ ചെലവുകള്‍ കാരണം ഭാരിച്ച ബാധ്യതയും വലിയ നഷ്ടവും നേരിടുന്നു. ഇന്‍ഷുറന്‍സ് അപേക്ഷകളാവട്ടെ യഥാര്‍ത്ഥ കാലയളവില്‍ നടപ്പിലാക്കാത്തതു കാരണം കര്‍ഷകര്‍ക്ക് വിള ഇന്‍ഷുര്‍ ചെയ്യാനും സാധിക്കുന്നില്ല. നിലവില്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ കൊണ്ട് കൃഷി മുന്നോട്ട് കൊണ്ടു പോവാന്‍ സാധികാത്ത സ്ഥിതിയാണെന്നു കര്‍ഷകര്‍ പരാതിപറയുന്നു.ഏറ്റവും അടിയന്തിരമായി സര്‍ക്കാര്‍ ഇടപെട്ട് കൂലി ചെലവ് ഇനത്തില്‍ സഹായം നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു . യോഗത്തില്‍ നിയോജക മണ്ഡലം പ്രസിഡ് ടി എന്‍ അബ്ദുള്‍ നാസര്‍ അധ്യക്ഷത വഹിച്ചു . എന്‍ രാജശേഖരന്‍ , പ്രൊഫ .ശശീന്ദ്രന്‍ , അനന്ദന്‍ കുനിയില്‍ , അസ്ലം കടമേരി , കണ്ണോത്ത് ദാമോദരന്‍ , വേണു മാസ്റ്റര്‍ , സി എച് പദ്മനാഭന്‍ , മലയില്‍ ബാലകൃഷ്ണന്‍ ,അബ്ദുള്ള മാസ്റ്റര്‍ , ഉഷ നാലുപുരക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close