കോഴിക്കോട്: ഫറോക്ക് പോലീസ് സ്റ്റേഷനിലെ മയക്കുമരുന്ന് കേസിൽ കോടതിയിൽ ഹാജരാവാതെ മുങ്ങിനടന്ന പ്രതി പിടിയിൽ. കടലുണ്ടി നഗരം മാനംകുഴി വാടിക്കൽ വീട്ടിൽ കുഞ്ഞാവയുടെ മകൻ ഷൗക്കത്തലിയാണ് (38) പിടിയിലായത്. ഫറോക്ക് പോലീസ് സ്റ്റേഷനിൽ ഇതിനു മുൻപും പൊതുജന ശല്യത്തിനും, അടിപിടി കേസിലും പ്രതിയായ ഷൗക്കത്തലി 2009ൽ ഫറോക്ക് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കഞ്ചാവ് കേസിൽ കോടതിയിൽ ഹാജരാവാതെ മുങ്ങി നടക്കുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തിൽ പ്രതി കോട്ടപ്പറമ്പ് പരിസരത്ത് ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ SI വിജയൻ, CPO മാരായ അഷ്റഫ്, ശ്യാം രാജ്, അഷിദ്, സജു എന്നിവർ ചേർന്നാണ് കസ്റ്റഡിയിൽ എടുത്തത്.