കോഴിക്കോട് :
എല്ലാവർക്കും ഭൂമി
എല്ലാവർക്കും വീട്
എയ്ഡഡ് മേഖലയിൽ സംവരണം
എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി നടത്തുന്ന മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഭാഗമായികോഴിക്കോട് ജില്ലയിൽ ഒരു ലക്ഷം പേര് മെമ്പർമാർ ആക്കാൻ pks കോഴിക്കോട് ജില്ലാ കമ്മിറ്റി തീരുമാനിചു.
ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ഫറോക്ക് ഏരിയയിലെ പടിക്കാതാഴം നഗറിൽ വച്ച് പ്രശസ്ത തെയ്യം വാദ്യം കലാകാരനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ രാജേഷ് കെ മണ്ണൂരിന് നൽകി പി കെ എസ് ജില്ലാ സെക്രട്ടറി ഒ എം ഭരദ്വാജ് നിർവഹിച്ചു.കെ എം ഗിരീഷ് കുമാർ അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗം എം മിനി സിപിഐഎം ലോക്കൽ സെക്രട്ടറി കെഗിജിത് ,രാജേഷ് കെ മണ്ണൂർ എന്നിവർ സംസാരിച്ചു. ഫറോക്ക് ഏരിയ സെക്രട്ടറി കെ പ്രകാശൻ സ്വാഗതവും എം കെ ഹെഗൽ നന്ദിയും പറഞ്ഞു.