KERALAlocaltop news

തുറന്ന ഓടകൾക്ക് മുകളിൽ സ്ലാബ് സ്ഥാപിക്കണം – മനുഷ്യാവകാശ കമ്മീഷൻ

 

 

കോഴിക്കോട് : പൊതുസ്ഥലങ്ങളിലെ ഡ്രൈനേജുകൾക്ക് മുകളിൽ സ്ലാബുകൾ സ്ഥാപിക്കുന്നത് അടിയന്തരപ്രാധാന്യമുള്ള വിഷയമായി കോഴിക്കോട് നഗരസഭാ സെക്രട്ടറിയും ഒളവണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

സ്ലാബുകൾ സ്ഥാപിക്കുന്നതുവരെ വേലിയോ മറ്റ് സംവിധാനങ്ങളോ അറിയിപ്പ് ബോർഡുകളോ സ്ഥാപിച്ച് അപകടം ഒഴിവാക്കണമെന്നും കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

പാലാഴി പുഴമ്പ്രത്ത് താമസിക്കുന്ന കെട്ടിട നിർമ്മാണ തൊഴിലാളിയായിരുന്ന തായനാരി ദാസൻ 2021 ഓഗസ്റ്റ് 2 ന സ്ലാബിടാത്ത ഓവുചാലിൽ വീണ് മരിച്ച സംഭവത്തിൽ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി. എന്നാൽ നഷ്ടപരിഹാരം അനുവദിക്കുന്ന വിഷയം കോഴിക്കോട് പ്രിൻസിപ്പൽ സബ് കോടതിയുടെ പരിഗണനയിലായതിനാൽ ഇടപെടാൻ കമ്മീഷൻ വിസമ്മതിച്ചു
നഗരസഭാ സെക്രട്ടറിയും ഒളവണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും റിപ്പോർട്ട് സമർപ്പിച്ചു. നഗരസഭയുടെ ഉടമസ്ഥതയിലുള്ള ഡ്രൈനേജുകൾക്ക യഥാസമയം കവറിംഗ് സ്ലാബുകൾ നിർമ്മിക്കാറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ മുഴുവൻ ഡ്രൈനേജുകൾക്കും സ്ലാബ് സ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല.

പാലാഴി അത്താണി പുഴമ്പുറം റോഡിൽ ടാറിംഗ് ജോലികൾ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വർഷങ്ങൾക്കു മുൻപ് പൂർത്തിയാക്കിയതാണെന്നും ഈ സമയത്ത് കവറിംഗ് സ്ലാബുകൾ സ്ഥാപിച്ചിരുന്നില്ലെന്ന് ഒളവണ്ണ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചു. കാൽനടയാത്രക്കാർക്ക് സുരക്ഷ ഒരുക്കാൻ റോഡിന്റെ മുഴുവൻ ഭാഗവും കൈവരി സ്ഥാപിക്കാൻ പഞ്ചായത്ത് തീരുമാനിച്ചിരുന്നു. 10 ലക്ഷം മുടക്കി കൈവരി സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കി. മരിച്ച ദാസന്റെ ഭാര്യ ബീന നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിലുള്ള അപകടങ്ങൾ മേലിൽ ഉണ്ടാകാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. പൊതുപ്രവർത്തകനായ എ. സി. ഫ്രാൻസിസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close