KERALAlocaltop news

പോലീസിൻ്റെ കോമ്പിങ് ഓപ്പറേഷനിൽ ഒറ്റ രാത്രി കൊണ്ട് കോഴിക്കോട് നഗരത്തിൽ കുടുങ്ങിയത് പിടികിട്ടാപ്പുള്ളികളും മയക്കുമരുന്ന് കേസിലെ പ്രതികളും ഉൾപ്പെടെ നിരവധിപേർ*

കോഴിക്കോട് : കണ്ണൂർ റേഞ്ച് DIG  രാജ്പാൽ മീണയുടെ നിർദ്ദേശപ്രകാരം 02.11 ന് രാത്രി 11  മുതൽ 03.11 ന് പുലർച്ചെ മൂന്നുമണിവരെ നടത്തിയ സ്പെഷ്യൽ കൊമ്പിങ് ഓപ്പറേഷനിൽ കോഴിക്കോട് നഗരത്തിൽ കുടുങ്ങിയത് പിടികിട്ടാപ്പുള്ളികളും മയക്കു മരുന്ന് കേസ് പ്രതികളും മദ്യപിച്ചു വാഹനം ഓടിച്ചവർ ഉൾപ്പെടെ നിരവധി നിയമലംഘകർ. വർദ്ധിച്ചു വരുന്ന മയക്കു മരുന്ന് വില്പനയും ഉപയോഗവും, ഗുണ്ടാ കൊട്ടെഷൻ പ്രവർത്തനങ്ങൾ, മോഷണവും കവർച്ചെയും അമർച്ച ചെയ്യുക എന്നതാണ് കൊമ്പിങ് ഉദ്ദേശ ലക്ഷ്യം.
നഗരത്തിലെ സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്ന മയക്കുമരുന്ന് സൃഘലയുടെ കണ്ണി മുറിക്കുക , മോഷണം, കവർച്ച ഇവ തടയുക ഗുണ്ടാസംഘങ്ങളുടെ അക്രമങ്ങളും ഭീഷണികളും ഇല്ലാതാക്കുക, വാറന്റ് പ്രതികളെ പിടികൂടുക തുടങ്ങിയവയാണ് പ്രധാനമായും കോമ്പിങ് ഡ്യൂട്ടിക്കായുള്ള നിർദ്ദേശം. ഇത്തരത്തിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് ഉപയോഗിച്ചതിനും കൈവശം വച്ചതിനും 38 കേസുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച കഞ്ചാവുമായി പാളയം ബസ് സ്റ്റാൻഡിന് സമീപം വെച്ച് റഹ്മാൻ സഫാത്ത് (60)s/o അബ്ദുള്ള ,തടത്തിൽ ഹൗസ് കച്ചേരിപ്പറമ്പ് ,കുറ്റിപ്പുറം മലപ്പുറം, ഹബീബ് റഹ്മാൻ കെ വി (24) S/o ബഷീർ ,കല്ലു വീട്ടിൽ ഹൗസ് ,മാനിപുരം കൊടുവള്ളി. അജിത്ത് കെ (23) s/o സുനിൽകുമാർ, കിഴക്കയിൽ ഹൗസ് ,പുളിക്കൽ പോസ്റ്റ് മലപ്പുറം എന്നിവരെ വിവിധ കേസുകളിലായി കസബ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ച് വാഹനങ്ങൾ ഓടിച്ചാൽ അത് ഗതാഗത സുരക്ഷയ്ക്ക് ഭീഷണിയാകുകയും ഇത് അപകടങ്ങൾക്കും പരിക്കുകൾക്കും അതിലുപരി മരണം വരെ വരുത്താം എന്നിരിക്കെ ഇത്തരത്തിൽ മദ്യപിച്ച് വാഹനമോടിച്ച 38 ഓളം പേർക്കെതിരെയും നടപടി സ്വീകരിച്ചു.. കൂടാതെ പൊതുസ്ഥലത്ത് വച്ചു മദ്യപാനം നടത്തിയതിനും വിൽപ്പനയ്ക്കായി മദ്യം അനധികൃതമായി കൈവശം വച്ചതിനും 21 ഓളം പേർക്കെതിരെയും അബ്കാരി നിയമം പ്രകാരം വിവിധ സ്റ്റേഷനുകളിലായി കേസ് രജിസ്റ്റർ ചെയ്തു.   അശ്രദ്ധമായി വാഹനമോടിച്ച 27 ഓളം പേർക്ക് എതിരെ മോട്ടോർ വാഹന നിയമ പ്രകാരം വിവിധ സ്റ്റേഷനുകളായി കേസ് രജിസ്റ്റർ ചെയ്തു. കൂടാതെ വ്യാപാര സ്ഥാപനങ്ങളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും സമീപം എന്തോ കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശത്തോടുകൂടി സംശയസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ 6 ഓളം പേരെ കരുതൽ തടങ്കലിന്റെ ഭാഗമായി അറസ്റ്റ് ചെയ്തു. ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് കാപ്പാ നിയമപ്രകാരം നാടുകടത്തിയ പ്രതികൾ അനധികൃതമായി ജില്ലയിൽ പ്രവേശിക്കുന്നുണ്ടോ എന്നും പരിശോധന നടത്തി. കൂടാതെ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ സമീപം വച്ച് ഉണ്ടായ കത്തിക്കുത്ത് കേസിലെ പ്രതി സുജിത്ത് (40) ട/o സുകുമാരൻ, സുകു ഭവൻ തിരുവനന്തപുരം,കൂടാതെ കോഴിക്കോട് ജില്ലാ കോടതിക്ക് സമീപം NMDC എന്ന സ്ഥാപനത്തിൻറെ ഡോർ പൊളിച്ച് മോഷണം നടത്താൻ ശ്രമിച്ച പ്രതി ഷഫീഖ് (42) ട/o മുഹമ്മദ് കുട്ടി, കച്ചേരി ഹൗസ് ,ആന മാട് ചക്കുംകടവ്’, കൂടാതെ മാറാട് പൊട്ടാംകണ്ടി പറമ്പിൽ വച്ച് സ്ത്രീയെയും ഭർത്താവിനെയും അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും മകന് നേരെ കല്ലെറിയുകയും ചെയ്ത കേസിലെ പ്രതി സുരേഷ് (40) s/o വേലായുധൻ ,കൊണ്ടാരം, കടവത്ത് ഹൗസ് ,പൊറ്റാം കണ്ടി പറമ്പ് , മാറാട് എന്നീ പിടികിട്ടാപ്പുള്ളികളായ പ്രതികൾ ജാമ്യത്തിൽ ഇറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു ഇന്നലെ നടന്ന പഴുതടച്ചുള്ള അന്വേഷണത്തിൽ ടൗൺ മാറാട് സ്റ്റേഷനുകളിൽ ഇവരെ യും പിടികൂടി. കോഴിക്കോട് സിറ്റിയിൽ കമ്മീഷണറുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണരുടെ ചുമതലയുള്ള അഡിഷണൽ SP, ഒൻപതു ACP മാർ 17 ഇൻസ്‌പെക്ടർമാർ, അമ്പതോളം SI മാർ ഇരുന്നുറ്റി അമ്പതോളം പോലീസുകാർ എന്നിങ്ങനെ കോമ്പിങ്ങിന്റെ ഭാഗമായി ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close