കോഴിക്കോട് : സിറ്റി ഉപജില്ല സ്കൂൾ കലോത്സവത്തിൽ 471 പോയിന്റ് നേടി സെൻറ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച് എസ് എസ് ഓവറോൾ ചാമ്പ്യന്മാരായി. 437 പോയിന്റ് നേടി പ്രൊവിഡൻസ് ഗേൾസ് എച്ച് എസ് എസ്, 379 പോയിന്റ് നേടി സെൻറ് മൈക്കിൾ ഗേൾസ് എച്ച് എസ് എസ് രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് സിറ്റി എ ഇ ഒ മൃദുല ഗംഗാധരൻ ട്രോഫികൾ വിതരണം ചെയ്തു.വി പി മനോജ്, സിസ്റ്റർ അഞ്ജലി, വരുൺ ഭാസ്കർ,പി പി ഫിറോസ്, ഷജീർ ഖാൻ വയ്യാനം തുടങ്ങിയവർ സംബന്ധിച്ചു.
ഫോട്ടോ : സിറ്റി ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഓവറോൾ നേടിയ സെൻറ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ഛ് എസ് എസ്.