കോഴിക്കോട്: ജില്ലയിൽ മഞ്ഞപിത്ത രോഗ ബാധ വ്യാപിക്കുന്ന സാഹചര്യത്തിൽ സുരക്ഷിത ഭക്ഷണവും വെള്ളവും നൽകുന്ന കാര്യത്തിൽ കർശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ്.
ഭക്ഷ്യ സുരക്ഷാ കമ്മീഷണറും മുൻസിപ്പൽ സെക്രട്ടറിയും ജില്ലയിൽ വിതരണം ചെയ്യുന്ന ഭക്ഷ്യ സാധനങ്ങളുടെയും കുടിവെള്ളത്തിന്റെയും ഗുണ നിലവാരം ഉറപ്പു വരുത്തമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സ്വീകരിക്കുന്ന നടപടികളെ കുറിച്ച്
രണ്ടാഴ്ചക്കകം ഇരുവരും റിപ്പോർട്ട് സമർപ്പിക്കണം. ഡിസംബർ 20 ന്
കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ
ചെയ്ത കേസിലാണ് നടപടി.
നവംബറിലെ ആദ്യ ആഴ്ചയിൽ 54 പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്.
ജില്ലയിൽ കോർപ്പറേഷനിലും പഞ്ചായത്തുകളിലും
രോഗ ബാധ സ്ഥിരീകരിച്ചതായി മനസിലാക്കുന്നു.