കൂമ്പാറ : പീടികപ്പാറ തേനരുവിയിൽ കാട്ടാന കൂട്ടാമായി എത്തി ലിബിൻ വെട്ടി വേലി യുടെ രണ്ടേക്കർ സ്ഥലത്തെ കുലയ്ക്കാറായ വാഴകൾ, മറ്റു കൃഷികളും പൂർണ്ണമായും നശിപ്പിച്ചു മൂന്ന് പ്രാവശ്യമായാണ് ആന ക്കൂട്ടം ഇറങ്ങിയത് സമീപത്തെ പത്തോളം കൃഷിക്കാരുടെ കൃഷിയും നശിപ്പിച്ചു, ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ഉണ്ടായിട്ടുള്ളത്, ബാങ്കിൽ നിന്ന് ലോൺ എടുത്താണ് കർഷകർ കൃഷി ഇറക്കിയിട്ടുള്ളത്, വലിയ സാമ്പത്തിക ബാധ്യത കർഷകർക്ക് സംഭവിച്ചിട്ടും ഫോറസ്റ്ഉന്നത അധികാരികൾ സ്ഥലം സന്ദർശിക്കാൻ പോലും തയ്യാറായിട്ടില്ല പ്രാദേശിക ഫോറസ്റ്റ് ഓഫിസിലെ ഒരു ഫോറസ്റ്റ്ഉദ്യോഗസ്ഥനും ഡെയ്ലി വേജസിന് ജോലി ചെയ്യുന്ന ഒരാളുമാണ് കൃഷി ഇടം സന്ദർശിച്ചത്, ഫോറസ്റ്റ് അധികാരികളുടെ നിഷേധന്മാക നിലപാടിൽ സ്ഥലംസന്ദർശിച്ച ആർ ജെ ഡി നേതാക്കൾ ശക്തമായ പ്രതിഷേധം അറിയിച്ചു അടിയന്തിരമായി വനം – കൃഷിവകുപ്പ് ഉന്നത അധികാരികൾ കാട്ടാന ആക്രമണത്തിൽ കൃഷി നശിച്ച കൃഷിസ്ഥലം സന്ദർശിച്ച് ആവശ്യമായ നഷ്ടപരിഹാരം നല്കണമെന്ന് രാഷ്ടിയ ജനത ദൾദേശിയ സമതി അംഗം പി.എം. തോമസ് മാസ്റ്റർ ആവശ്യപ്പെട്ടു, ജനത ദൾജില്ലാ സെക്രട്ടറി വിത്സൻ പുല്ലുവേലിൽ, കിസാൻജനത സംസ്ഥാന ജനറൽ സെക്രട്ടറി ജോൺസൺ കളത്തിങ്കൽ, ഭാരവാഹികളായ ജോർജ് പ്ലക്കാട്ട്,,മത്തച്ചൻ ചേർത്തല, ഹമീദ് ആറ്റുപുറം , ബിജു മുണ്ടക്കൽ തുടങ്ങിയരും കഷിസ്ഥലം സന്ദർശിച്ചു.ഞാൻ