കോഴിക്കോട് : സ്കൂൾ വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 56–കാരനെ ചേവായൂർ പോലീസ് പിടികൂടി. കോഴിക്കോട് ചെലവൂർ സ്വദേശി കാപ്പുറത്ത് വീട്ടിൽ അബ്ബാസ് (56 വയസ്സ്) നെയാണ് ചേവായൂർ പോലീസ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. അതിജീവിത സ്കൂളിൽ പോകുന്ന സമയത്ത് പ്രതി ലൈംഗിക ഉദ്ദേശത്തോടു കൂടി ശരീരത്തിന്റെ രഹസ്യ ഭാഗങ്ങൾ കാണിച്ചുകൊടുക്കുകയും ,മിഠായി വാങ്ങിക്കൊടുത്ത് ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. പ്രതി ചെലവൂർ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ചേവായൂർ പോലീസ് SI മാരായ നിമിൻ കെ ദിവാകരൻ, വിനോദ് എന്നിവർ ചേർന്നാണ് പ്രതിയെ ചെലവൂരിൽ നിന്നും കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.