KERALAlocaltop news

തിരുവമ്പാടി ജനചേതനയുടെ രണ്ടാമത് നാടകോത്സവം ഡിസംബറിൽ

തിരുവമ്പാടി :

ജനചേതന സംഘടിപ്പിക്കുന്ന തിരുവാമ്പാടിയുടെ രണ്ടാമത് നാടക -സർഗോത്സവം – അറീന 2023 – ഡിസംബർ 8, 9, 10 ( വെള്ളി, ശനി, ഞായർ ) ദിവസങ്ങളിൽ തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ  നടക്കും. ഏറെ ചർച്ച ചെയ്യപ്പെട്ട അമേച്വർ നാടകങ്ങളായ കൊല്ലം പ്രകാശ് കലാകേന്ദ്രത്തിന്റെ തീണ്ടാരിപ്പച്ച, കൂറ്റനാട് ലിറ്റിൽ എർത്തിന്റെ ദ വില്ലന്മാർ , കണ്ണൂർ യുവകലാസാഹിതിയുടെ ആയഞ്ചേരി വല്യശ്മാൻ തുടങ്ങിയ പ്രമുഖ നാടകങ്ങൾക്കൊപ്പം ഏതാനും ഏകപാത്ര – ദ്വി പാത്ര നാടകങ്ങളും അരങ്ങേറും. പ്രാദേശിക സാഹിത്യ – കലാ പ്രതിഭകളുടെ സംഗമവും മറ്റു സാംസ്കാരിക പരിപാടികളും അനുബന്ധമായി സംഘടിപ്പിക്കുന്നുണ്ട്. നാടക- സർഗോത്സവത്തിന്റെ വിജയത്തിനായി തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് , പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി പുളിക്കാട്ടിൽ , കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് എന്നിവർ രക്ഷാധികാരികളായും ജോസ് മാത്യു (ചെയർമാൻ) ഡോ. ജെയിംസ് പോൾ(ജനറൽ കൺവീനർ) ഡോ അബ്ബാസ് അലി (ഫെസ്റ്റിവൽ ഡയറക്ടർ ) എന്നിവർ ഉൾപ്പെട്ട 55 അംഗ സംഘാടക സമിതി രൂപീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close