KERALAlocaltop news

സരോവരം മണ്ണിട്ടു നികത്തൽ: കലക്ടറുടെ ഉത്തരവിന് പുല്ലുവില ; മർക്കസിനെതിരെ ഉത്തരവിട്ട കലക്ടർ തെറിയ്ക്കുമെന്ന് ആശങ്ക

* നാളെ കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രമേയമായി വിഷയം

 

കോഴിക്കോട് : സരോവരം ബയോപാർക്കിനു സമീപം മർക്കസ് സ്കൂളിന് പിൻവശത്തു മണ്ണിട്ടു നികത്തിയ തണ്ണീർത്തടത്തിൽ നിന്നു മണ്ണു നീക്കം ചെയ്യാൻ കലക്‌ടർ നിർദേശിച്ചിട്ട് മൂന്നു ദിവസം പിന്നിട്ടു. ഇതുവരെയും സ്‌ഥലം ഉടമ റവന്യു അധികാരികളുമായി ബന്ധപ്പെടുകയോ മറുപടി നൽകുകയോ ചെയ്തിട്ടില്ല. കാന്തപുരം എ.പി അബൂബക്കർ നേതൃത്വം നൽകുന്ന പ്രസ്ഥാനത്തിൻ്റെ ഉടമസ്ഥതയിലുള്ളതാണത്രെ സ്കൂൾ. മുഖ്യമന്ത്രി പിണറായി വിജയൻ, കോട്ടുളി സ്വദേശിയുമായ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർ വിഷയത്തിൽ മൗനം തുടരുന്നത് പ്രദേശത്ത് വൻ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. മണ്ണ് നീക്കം ചെയ്യാൻ ഉത്തരവിട്ട ജില്ലാ കലക്ടർ സ്നേഹിൽകുമാർ സിങ്ങിൻ്റെ സ്ഥാനം തെറിക്കുമോ എന്ന ആശങ്കയിലാണ് പാർട്ടി അണികൾ ഉൾപ്പെടുന്ന നാട്ടുകാർ. ടൂറിസം വൈദ്യൂതികരണവുമായി ബന്ധപ്പെട്ട് നഗരത്തിൽ നിറഞ്ഞാടുന്ന മന്ത്രി റിയാസ് മണ്ണിടൽ വിഷയത്തിൽ പ്രതികരിക്കാത്തത് ചർച്ചയായിട്ടുണ്ട്. കലക്ടർ ഉത്തരവിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും ‘മണ്ണു നീക്കവും നടന്നില്ല. 7 ദിവസം കൊണ്ടു മണ്ണു മാറ്റാനാണു കലക്ടർ സ്നേ ഹിൽ കുമാർ സിങ് നിർദേശിച്ചത്. തൊട്ടടുത്ത കണ്ടൽ പ്രദേശ ത്തു കണ്ടൽ വെട്ടി റോഡ് നിർമാണത്തിന് എത്തിയ മണ്ണുമാന്തി യന്ത്രം പ്രദേശവാസികൾ തടഞ്ഞു റവന്യു ഉദ്യോഗസ്ഥർക്കു കൈമാറിയെങ്കിലും 27 ദിവസം പിന്നിട്ടിട്ടും ഇതു മാറ്റാൻ റവന്യു വിഭാഗത്തിനും കഴിഞ്ഞില്ല.              സ്കൂളിന് പിന്നിലെ കണ്ടൽ നശിപ്പിച്ച ശേ ഷം ബാക്കിയും നികത്താൽ കാത്തിരിക്കയാണ് ഇതിനടുത്ത ചില സ്വകാര്യ വ്യക്തികൾ. ഇതിനിടെ, നികത്തൽ വിഷയത്തിൽ സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് നാളെ കോഴിക്കോട് കോർപറേഷൻ കൗൺസിൽ യോഗത്തിൽ പ്രമേയം അവതരിപ്പിക്കുന്നുണ്ട്. 145-ാം നമ്പറിൽ ചേർത്തിരിക്കുന്ന പ്രമേയത്തിന് സാധാരണ ഉണ്ടാവാറുള്ള പോലെ അവതാരകൻ ഇല്ല. വോട്ട് ബാങ്കിന് എതിരായ ഈ പ്രമേയം പിൻവലിപ്പിക്കാനും ശ്രമം നടക്കുന്നതായി അറിയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close