local

ഫസ്റ്റ്ലൈൻ കോവിഡ് ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക് റോട്ടറി കാലിക്കറ്റ് സൈബർ സിറ്റി വാട്ടർ പ്യൂരിഫയർ കൈമാറി

 

നരിക്കുനി: പഞ്ചായത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന 50 ബെഡ്ഡുള്ള ഫസ്റ്റ്ലൈൻ കോവിഡ് ട്രീറ്റ്മെൻ്റ് സെൻ്ററിലേക്ക് റോട്ടറി കാലിക്കറ്റ് സൈബർ സിറ്റി വാട്ടർ പ്യൂരിഫയർ കൈമാറി. റോട്ടറി സൈബർ സിറ്റി പ്രസിഡന്റ്‌ എംഎം ഷാജിയുടെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ :വബിത എ.കെ ഉദ്ഘാടനം ചെയ്തു. റോട്ടറി അസിസ്റ്റന്റ് ഗവർണർ ടി. സി. അഹമ്മദ് വാട്ടർ പ്യൂരിഫയർ കൈമാറി. റോട്ടറി സൈബർ സിറ്റി പ്രസിഡണ്ട് ഇലക്ട് സന്നാഫ് പാലക്കണ്ടി, രവികുമാർ  തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close