INDIAKERALAlocaltop news

‘മാധ്യമം’ ലേഖകനെതിരായ​ പൊലീസ് നടപടി അപലപനീയം -മാധ്യമം ​ജേണലിസ്റ്റ് യൂണിയൻ*

 

കോഴിക്കോട്: വാർത്ത നൽകിയതിന്റെ പേരിൽ ‘മാധ്യമം’ ലേഖകൻ അനിരു അശോകനെതിരായ പൊലീസ് നടപടി പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് ‘മാധ്യമം’ ജേണലിസ്റ്റ്സ് യൂണിയൻ (എം.ജെ.യു). കുറ്റം ചെയ്തവരെ കണ്ടെത്തുകയും ശിക്ഷവാങ്ങി നൽകുകയും ചെയ്യേണ്ട നിയമപാലക സംവിധാനം കുറ്റങ്ങൾക്കുനേരെ വിരൽചൂണ്ടുന്നവരെ വേട്ടയാടാൻ ഇറങ്ങിപുറപ്പെടുന്നത് അംഗീകരിക്കാനാവില്ല.
പി.എസ്.സിയിലെ 65 ല​​ക്ഷം ഉ​​ദ്യോ​​ഗാ​​ർ​​ഥി​​ക​​ളു​​ടെ ലോ​​ഗി​​ൻ വി​​വ​​ര​​ങ്ങ​​ൾ സൈ​​ബ​​ർ ഹാ​​ക്ക​​ർ​​മാ​​ർ ചോ​​ർ​​ത്തി ഡാ​​ർ​​ക്ക് വെ​​ബി​​ൽ വി​​ൽ​​പ​​ന​​ക്കു​​വെ​​ച്ചുവെന്ന സുപ്രധാന വാർത്തയാണ് അനിരു​ അശോകൻ പുറംലോകത്തെത്തിച്ചത്. വിഷയത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച സർക്കാർ ഇപ്പോൾ വാദിയെ പ്രതിയാക്കുന്ന നടപടിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. സംഭവം വെളിച്ചത്തുകൊണ്ടുവന്ന റിപ്പോർട്ടറോട് വാർത്തയുടെ സ്രോതസ് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയ അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ മൊബൈൽ ഫോൺ ഹാജരാക്കാനും ​നോട്ടീസ് നൽകി. ഇത് വാർത്ത ശേഖരിക്കാനുള്ള മാധ്യമങ്ങളുടെ അവകാശത്തെ ഹനിക്കുന്ന ഫാഷിസ്റ്റ് നടപടിയാണ്. വിഷയത്തിൽ മാധ്യമം ചീഫ് എഡിറ്റർക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. ജനാധിപത്യത്തിന്റെ പ്രാണവായുവായ മാധ്യമ സ്വതന്ത്ര്യത്തിനുനേരെ പൊലീസ് ഉദ്യോഗസ്ഥർ നടത്തുന്ന ഈ വെല്ലുവിളിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് എം.ജെ.യു തീരുമാനമെന്ന് പ്രസിഡന്റ് എം. ഫിറോസ് ഖാനും സെക്രട്ടറി സുൽഹവും വാർത്താകുറിപ്പിൽ അറിയിച്ചു. ഇക്കാര്യത്തിൽ പൊതുസമൂഹത്തിന്റെയും ഇതര മാധ്യമ സ്ഥാപനങ്ങളുടെയും പിന്തുണ അഭ്യർഥിക്കുകയാണെന്നും യൂനിയൻ ഭാരവാഹികൾ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close