KERALAlocal

വിശപ്പിന്റെ വിളി കേട്ടു; ആയിരങ്ങള്‍ക്കായി ഭക്ഷണം വിതരണം ചെയ്ത് കോളേജ് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് : ഗ്ലോബല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ സന്നദ്ധ സംഘടനയായ വീ കെയറിന്റെ നേതൃത്വത്തില്‍ ആയിരത്തോളം പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു .തെരുവോരങ്ങളിലെയും കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലും ലെപ്രസി ആശുപത്രിയിലുമായി കഴിയുന്ന ആയിരത്തോളം പേര്‍ക്കാണ് ഭക്ഷണം വിതരണം ചെയ്തത്. വിശപ്പിന്റെ വിളിക്കൊപ്പം എന്ന പേരില്‍ സംഘടിപ്പിച്ച പരിപാടി കോളേജ് പ്രിന്‍സിപ്പല്‍ സജി കെ രാജ് ഉദ്ഘാടനം ചെയ്തു.

പഠനത്തോടൊപ്പം വിദ്യാര്‍ത്ഥികളില്‍ സാമൂഹ്യ സേവന തല്‍പരത വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരായ ശ്രീജിത , ഷീബ, വീ കെയര്‍ കണ്‍വീനര്‍മാരായ സഹദ് , അഞ്ജലി , സുശീല്‍ , എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close