KERALAlocaltop news

നിരവധി പിടിച്ചുപറി കേസിലെ പ്രതി പിടിയിൽ .

കോഴിക്കോട്:
മാനാഞ്ചിറ സ്ക്വയറിൽ വെച്ച് 17 വയസ്സുകാരന്റെ മൊബൈൽ ഫോൺ പിടിച്ചു പറിച്ച പ്രതി ടൗൺ പോലീസിന്റെ പിടിയിലായി. സൗത്ത് ബീച്ച് ചാപ്പയിൽ ഷഫീക്ക് മൻസിലിൽ അറഫാൻ@ പുള്ളി യാണ് ടൗൺ പോലീസിന്റെ പിടിയിലായത് . ഈ മാസം 10 ആം തീയ്യതിയാണ് കേസിന് ആസ്പദമായ സംഭവം. മാനാഞ്ചിറ സ്‌ക്വയറിൽ ഇരിക്കുകയായിരുന്ന ചക്കുംകടവ് സ്വദേശിയായ പതിനേഴുകാരനെ പ്രതി അക്രമിച്ച് മൊബൈൽ ഫോൺ കവർച്ച നടത്തുകയായിരുന്നു. 25000/ രൂപ വില വരുന്ന I phone ആണ് പ്രതി പിടിച്ചുപറി നടത്തിയത്. പരാതിക്കാരനിൽ നിന്നും പ്രതിയുടെ അടയാള വിവരങ്ങൾ മനസിലാക്കിയ ടൗൺ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ രണ്ടു വർഷത്തിനിടയിൽ ചേവായൂർ, പന്നിയങ്കര, കസബ,ടൗൺ എന്നീ സ്റ്റേഷനുകളിൽ ആയി 13 ഓളം കേസുകൾ നിലവിലുണ്ട്. ടൗൺ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ജയശ്രീ . എസ്, അബ്ദുൾ സലീം.വി. വി,സീനിയർ സിപി ഒ മാരായ സജേഷ് കുമാർ, നജീബ്. സി പി ഒ മാരായ വിജേഷ്, അനൂജ്, ദിപിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close