KERALAlocaltop news

ബഫർസോണിനെതിരെ വയനാട് ഫോറം നടത്തുന്ന കലക്ടറേറ്റ്മാർച്ച്‌ വൻവിജയമാക്കും വയനാട് ടൂറിസം അസോസിയേഷൻ

 

കൽപ്പറ്റ : വയനാട് ഫോറം ബഫർ സോണിനെതിരെ നടത്തുന്ന സമരത്തിന് പൂർണ പിന്തുണ നൽകാൻ   വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ജില്ലയിൽ ബഫർസോൺ പ്രാവർത്തികം ആയാൽ ആദ്യം ബാധിക്കുക ടൂറിസം മേഖലയെ ആയിരിക്കും എന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി. അഞ്ഞൂറിൽ പരം മെമ്പർമാരെ പങ്കെടുപ്പിക്കും.മുഖ്യ രക്ഷാധികാരി അലിബ്രാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പ്രസിഡന്റ്‌ സൈതലവി വൈത്തിരി, ജില്ലാ സെക്രട്ടറി അനീഷ്‌ ബി നായർ, ജില്ലാ ട്രെഷരാർ സൈഫുള്ള വൈത്തിരി, വർഗീസ് എ ഒ, രമിത്ത് രവി, മനോജ് കുമാർ, മുനീർ കാക്കവയൽ, സുബി ഗ്രീൻസ്, പ്രബിത ചുണ്ടേൽ, അൻവർ മേപ്പാടി,മാത്യു മാനന്തവാടി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close