KERALAlocaltop news

കർഷകരുടെ പ്രശ്നങ്ങൾക്ക് പിണറായി സർക്കാരിന് പുല്ലുവില -കർഷക കോൺഗ്രസ്സ്

താമരശേരി :

കർഷകരുടെ പ്രശ്നങ്ങൾക്ക് പുല്ലുവില പോലും കൽപ്പിക്കാത്ത സർക്കാരാണ് പിണറായിയുടേ തെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് ബിജു കണ്ണന്തറ ആരോപിച്ചു.
സംസ്ഥാനത്തെ റബര്‍ കര്‍ഷകരെ സഹയിക്കാന്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നടപ്പാക്കിയ റബര്‍ വില സ്ഥിരതാ ഫണ്ട് പിണറായി സര്‍ക്കാര്‍ അട്ടിമറിച്ചു. അധികാരത്തില്‍ എത്തിയാല്‍ റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്ത് റബര്‍ വിലസ്ഥിരതാ ഫണ്ടിനായി 2021, 2022 ബഡ്‌ജറ്റുക ളിൽ 1100 കോടി വകയിരുത്തിയിട്ട് രണ്ട് കൊല്ലത്തിലും കൂടി 53 കോടി മാത്രം വിതരണം ചെയ്ത സര്‍ക്കാറാണ് പിണറായിയുടെത്. 2016 ലും 2017 ലും കൂടി 800 കോടി രൂപ ഇതേ ആവശ്യത്തിന് വേണ്ടി നീക്കിവെച്ച് അതിൽ 680 കോടി രൂപയും കൃഷിക്കാർക്ക് നൽകിയ ഉമ്മൻചാണ്ടി സർക്കാരുമായാണ് പിണറായി സർക്കാരിനെ താരതമ്യം ചെയ്യേണ്ടത്.
കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കുന്ന തരത്തിൽ കാര്‍ഷിക മേഖലയേയും കര്‍ഷകരേയും പൂര്‍ണമായും അവഗണിക്കുന്ന പിണറായിയുടെ കർഷക വിരുദ്ധ സമീപനം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close