കോഴിക്കോട് : റൊമേനിയയിൽ നടന്ന അന്താരാഷ്ട്ര സബ് ജൂനിയർ വേൾഡ് ക്ലാസ്സിക് പവർ ലിഫ്റ്റിംഗ് ചാമ്പിയൻ ഷിപ് അണ്ടർ 47കെജി വിഭാഗത്തിൽ സിൽവർ മെഡൽ നേടിയ പ്രഗതി. പി. നായരെ നടക്കാവ് ജനമൈത്രി പോലീസ് ആദരിച്ചു. ഇന്ന് 08.10.2023 തിയ്യതി നടക്കാവ് ജനമൈത്രി പോലീസും റെസിഡൻസ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റി യും സംയുക്തമായി നടക്കാവ് ഗേൾസ് ഹയർ സെക്കന്ററി ഗേൾസ് സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങിലാണ് പ്രഗതി. പി നായരെ ആദരിച്ചത്. പ്രഗതിക്കുള്ള ഉപഹാരം നടക്കാവ് പോലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ കെ. ധനേഷ്കുമാർ കൈമാറി. ചടങ്ങിൽ RACC പ്രസിഡന്റ് എൻ.ഭാഗ്യനാഥ് അധ്യക്ഷത വഹിച്ചു.നടക്കാവ് പോലീസ് സ്റ്റേഷൻ ബീറ്റ് ഓഫീസർ എംകെ ബിനേഷ് ആശംസകൾ അർപ്പിച്ചു. ചടങ്ങിൽ മാനുഷ റെസിഡൻസ് അസോസിയേഷൻ സെക്രട്ടറി എം ശശീധരൻ സ്വാഗതവും നടക്കാവ് പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർ ടി. പി.ശിഹാബുദീൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ വിവിധ റെസിഡൻസ് ഭാരവാഹികൾ പങ്കെടുത്തു
Related Articles
November 11, 2022
363
കോഴിക്കോട് കളക്ടറേറ്റിലെ മാലിന്യ പ്രശ്നം അതീവ ഗുരുതരം; നടപടി ആവശ്യപ്പെട്ട് നഗരസഭ കൗൺസിൽ
October 19, 2020
235
ശിവശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി, ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു
Check Also
Close-
ഗാന്ധിജി,ജെ.പി,ലോഹ്യ,കേളപ്പജി പക്ഷാചരണം സമാപിച്ചു
October 12, 2020