KERALA
സുരേഷ് ഗോപി ക്ഷണിച്ച നൃത്തപരിപാടിക്കില്ല; മറ്റൊരു പരിപാടിയുണ്ടെന്ന് ആര് എല്‍ വി രാമകൃഷ്ണന്
പാലക്കാട്: സുരേഷ് ഗോപി ക്ഷണിച്ച നൃത്തപരിപാടി നിരസിച്ച് നര്‍ത്തകനും കലാഭവന്‍ മണിയുടെ സഹോദരനുമായ ആര് എല്‍ വി രാമകൃഷ്ണന്. അതേദിവസം മറ്റൊരു പരിപാടിയുള്ളതിനാലാണ് ക്ഷണം നിരസിക്കുന്നത്. കലാമണ്ഡലം സത്യഭാമയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് കേരളത്തിലെ തെരുവുകളില്‍ മോഹിനിയാട്ടം അവതരിപ്പിക്കുമെന്നും രാമകൃഷ്ണന് പറഞ്ഞു. പാലക്കാട് വിക്ടോറിയ കോളജില്‍, കോളജ് ഡേ ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു അദ്ദേഹം.
കൊല്ലം ഭരണിക്കാവ് ക്ഷേത്രത്തില്‍ മോഹിനിയാട്ട അവതരിപ്പിക്കാനായിരുന്നു ആര് എല്‍ വി രാമകൃഷ്ണനെ സുരേഷ് ഗോപി ക്ഷണിച്ചത്. പ്രതിഫലം നല്‍കിയാണ് പരിപാടിക്കു വിളിക്കുന്നതെന്നും വിവാദത്തില്‍ കക്ഷിചേരാനില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിനെതിരായ വികാരത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണു വിവാദങ്ങളെന്നും അദ്ദേഹം ആരോപിച്ചു. വേദി നല്‍കാമെന്ന് പുറഞ്ഞ സുരേഷ് ഗോപിക്ക് രാമകൃഷ്ണന് നന്ദി അറിയിച്ചിരുന്നു.