top news
മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ പിണറായി വിജയന് യോഗ്യതയില്ലെന്ന് വി ഡി സതീശന്‍
മുഖ്യമന്ത്രിക്ക് സ്ഥാനത്തിരിക്കാന്‍ പിണറായി വിജയന് യോഗ്യതയില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി സ്വയം രാജി വെക്കണമെന്നും ആരോപണവിധേയരായ മുഴുവന്‍ ഉദ്യോഗസ്ഥരെയും സസ്‌പെന്‍ഡ് ചെയ്യണമെന്നും വി ഡി സതീശന്‍ പറഞ്ഞു. പി വി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ ശരി.
അജിത്കുമാര്‍ തൃശൂര്‍ പൂരം കലത്തിയത് ബിജെപിയെ സഹായിക്കാന്‍ വേണ്ടിയാണ്. ഭരണകക്ഷി എംഎല്‍എ തന്നെ അത് പറയുകയാണ്. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി ആ കസേരയില്‍ ഇരിക്കാന്‍ യോഗ്യനല്ലെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. മുഖ്യമന്ത്രി രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പി വി അന്‍വറിനെ സി പി എമ്മിന് പേടിയാണ്. അതുകൊണ്ടല്ലേ അന്‍വറിനെതിരെ നടപടി എടുക്കാത്തതെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടറിക്ക് മൗനമാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക വൃന്ദം ആരെന്ന് ഇപ്പോള്‍ മനസിലായല്ലോ എന്നും സതീശന്‍ ചോദിച്ചു.
ഗുണ്ടാസംഘം നാണിക്കുന്ന രീതിയിലായി ഇപ്പോള്‍ മുഖ്യമന്തിയുടെ ഓഫീസ്. യുഡിഎഫ് ഉന്നയിച്ച ആരോപണം സത്യമാണെന്ന് ഇപ്പോള്‍ തെളിഞ്ഞു. സ്വര്‍ണക്കടത്ത് പൊട്ടിക്കല്‍ സംഘങ്ങളുമായി സിപിഐഎമ്മിന്റെ ഓഫീസിന് ബന്ധമുണ്ടെന്ന് തെളിഞ്ഞുവെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.