കോഴിക്കോട് :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി ഒരു കോടി ഇരുപത് ലക്ഷത്തി ആയിരത്തി ഇരുനൂറ്റി അമ്പത്താറ് (1,20,01,266) രൂപ കൈമാറി.
റീസൈക്കിള്‍ കേരളയുടെ ഭാഗമായി ജില്ലയില്‍ 370 ടണ്‍ വായിച്ചു തീര്‍ന്ന പത്രങ്ങളും മാസികളും വില്‍പ്പന നടത്തി 120.36. ടണ്‍ പ്ലാസ്റ്റികും 240 ടണ്‍ ഇരുമ്പുമാലിന്യങ്ങളും വില്‍പ്പന നടത്തി.
അമ്പ്രല്ലചലഞ്ച് എന്ന ക്യാന്പയിനിലൂടെ 6500 കുടകള്‍ വിറ്റും സോപ്പുപൊടി ചലഞ്ചിലൂടെ 10,000 കിലോ സോപ്പുപൊടി വില്‍പ്പന നടത്തിയും ഹാന്റ് വാഷ് ചലഞ്ചിലൂടെ 3500 ഹാന്റ് വാഷ് വില്‍പ്പന നടത്തിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് ശേഖരിച്ചു.
സമാഹരിച്ച ഫണ്ട് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി വി വസീഫ് ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ എസ്.കെ. സജീഷിന് കൈമാറി. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡണ്ട് അഡ്വ. എല്‍.ജി.ലിജീഷ് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗം പി.ഷിജിത്ത് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.