
കോഴിക്കോട് :
റിയൽ എസ്റ്റേറ്റ് വ്യാപാരി ബാലുശ്ശേരി എരമംഗലം ആട്ടൂർ മുഹമ്മദ് (56) എന്ന മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ വീഴ്ച്ച പറ്റിയെന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ അന്വേഷണം നടത്തിയ കോഴിക്കോട് നാർക്കോട്ടിക് അസി. കമീഷണർക്ക് ഒരു വീഴ്ചയും കണ്ടെത്താനാകാത്തതോടെ തുടരന്വേഷണം വീണ്ടും ത്രിശങ്കുവിൽ. മാമി കേസ് തുടക്കത്തിൽ അന്വേഷിച്ച് നിരവധി തെളിവുകൾ കണ്ടെത്തിയ മുൻ ഇൻസ്പക്ടർ പി.കെ. ജിജീഷ്, എസ്ഐ ബിനുമോഹൻ, എസ് സി പി ഒ മാരായ ശ്രീകാന്ത്, കെ. ബിജു എന്നിവർ നാർക്കോട്ടിക് അസി. കമീഷണർക്ക് ” കൃത്യമായ മറുപടി ” നൽകിയതോടെ ഇവർക്കെതിരെ ക്രൈംബ്രാഞ്ച് ഉന്നയിച്ച ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ഉത്തരമേഖല ഐജി രാജ്പാൽ മീണ സ്ഥിരികരിച്ചു. സ്വന്തം കഴിവുകേട് മറച്ചുവെയ്ക്കാൻ ലോക്കൽ പോലിസിന് മേൽ ക്രൈംബ്രാഞ്ച് കുറ്റം ആരോപിച്ചതാണെന്ന് കണ്ടെത്തിയതോടെ ആരോപണ വിധേയരായ നാല് പോലിസുകാർക്കെതിരെ ഒരു വിധത്തിലുമുള്ള വകുപ്പുതല നടപടിയും എടുക്കാനാവില്ല. മാത്രമല്ല, ഇൻസ്പെക്ടർ പി.കെ. ജിജീഷിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അന്ന് ആവശ്യപ്പെട്ട പത്ത് ദിവസം കൂടി അനുവദിച്ചിരുന്നെങ്കിൽ പ്രതികൾ ഇതിനകം പിടിയിലായേനെയെന്ന് ഉന്നത പോലീസ് വൃത്തങ്ങൾ സമ്മതിക്കുന്നു. മുൻ നിലമ്പൂർ എം എൽ എ പി.വി അൻവറിൻ്റെ ഇടപെടലിനെ തുടർന്നാണ് അന്വേഷണം അവസാന ഘട്ടത്തിലെത്തി നിൽക്കെ തിടുക്കപ്പെട്ട് ക്രൈംബ്രാഞ്ചിന് കൈമാറി മുൻ ഡിജിപി ഉത്തരവായത്. ആദ്യ അന്വേഷണ സംഘം തയാറാക്കിയ മൂവായിരം പേജിലധികം വരുന്ന അന്വേഷണ റിപ്പോർട്ടിൽ പറയുന്നതിനപ്പുറത്തേക്ക് ക്രൈംബ്രാഞ്ചിന് കടക്കാനായിട്ടില്ല ഡ്രൈവർ രജിത് അടക്കം മൂന്ന് പേരെ പ്രതികളായ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും ക്രൈംബ്രാഞ്ച് അറസ്റ്റിലേക്ക് മുതിരാത്തത് വീഴ്ച്ചയായാണ് ലോക്കൽ പോലീസിൻ്റെ വിലയിരുത്തൽ. റിയൽ എസ്റ്റേറ്റിന് പുറമെ സ്വർണക്കടത്ത്, ക്വാറി ഇടപാട് തുടങ്ങിയവയുമായി ഉറ്റബന്ധമുള്ള മാമിയെ ആരോ സ്നേഹപൂർവ്വം കൂട്ടിക്കൊണ്ടുപോയതാണെന്നും കോടികളുടെ ബ്രോക്കറേജ് സംബന്ധിച്ച തർക്കത്തിൽ എങ്ങനെയോ മാമി കൊല്ലപ്പെട്ടെന്നും, ഡ്രൈവർ രജിതിന് ഇക്കാര്യം കൃത്യമായി അറിയാമെന്നുമാണ് ലോക്കൽ പോലീസിൻ്റെ അന്വേഷണ റിപ്പോർട്ടിലുള്ളത്. ഏതാണ്ടെല്ലാ പ്രമുഖ പാർട്ടികളുടെയും ചില നേതാക്കൾക്ക് മാമിയുമായി ബിസിനസ് ബന്ധമുണ്ടെന്നും മാമിയുമായി തർക്കത്തിൽ ഏർപ്പെട്ടവരിൽ ഇവരിൽ ചിലരും, ഗൾഫ് ബന്ധമുള്ള ചിലരും ഉണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതികളുടെ രാഷ്ടീയ ബന്ധം തിരിച്ചറിഞ്ഞതിനാലാവാം ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ മെല്ലെ പോക്ക് സ്വീകരിക്കുന്നതെന്നാണ് വിലയിരുത്തൽ. ഡ്രൈവർ രജിത് കുമാറിൻ്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്കായി ഗുജറാത്തിലെ ഫോറൻസിക് ലാബിന് കൈമാറിയിട്ട് 15 മാസമായി. ഇതിന് ലക്ഷങ്ങൾ ഫീസടച്ചിട്ടും സമയബന്ധിതമായി റിപ്പോർട്ട് വാങ്ങിയിട്ടില്ല. രജിത് കുമാർ ലോക്കൽ പോലീസിന് ഹാജരാക്കിയ ഫോട്ടോയിൽ കൃത്രിമം നടന്നതായി കണ്ടെത്തിയിരുന്നു. ഒരു ദിവസത്തെ ഫോട്ടോയിൽ കുട്ടിയുടെ തലമുടി ഇല്ലാത്തതായും, പിറ്റേന്നത്തെ ഫോട്ടോയിൽ കുട്ടിയുടെ മുടി വളർന്നതായുമാണ് ഇയാൾ നൽകിയ തെളിവ്. ഇതടക്കം ഫോണിലെ കൃത്രിമങ്ങൾ പുറത്തുവരണമെങ്കിൽ ഫോറൻസിക് റിപ്പോർട്ട് ലഭിക്കണം. പോലീസിൻ്റെ റിപ്പോർട്ടിൽ പറയുന്ന ഡ്രൈവർ രജിതടക്കം മൂന്നു പേരെ വേണ്ടതുപോലെ ചോദ്യം ചെയ്താൽ യഥാർത്ഥ പ്രതികളെ കണ്ടെത്താനാകുമെന്നാണ് പോലീസിൻ്റെ വിലയിരുത്തൽ. എന്നാൽ ഇതിന് ശ്രമിക്കാതെ ലോക്കൽ പോലീസിൻ്റെ മേൽ കുറ്റമാരോപിച്ച ക്രൈംബ്രാഞ്ചിൻ്റെ കണ്ടെത്തലുകളടക്കം ചോദ്യങ്ങളും പോലീസ് നൽകിയ മറുപടിയും താഴെ -1 ) മാമിയെ
അവസാനമായി കണ്ട മാമിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന സിഡി ടവർ ബിൽഡിംഗിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടില്ല എന്നതാണ് ഒന്നാമത്തെ കുറ്റമായി പറയുന്നത്.
ആ സമയത്ത് മാമിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന CD tower Building ൽ ഒരു CCTV മാത്രമാണ് ഉള്ളു എന്നും. അത് പ്രവർത്തിക്കാത്തതാണ്. അതിനെ പറ്റി CDtower മാനേജരോട് ചോദിച്ചതിൽ അത് കുറച്ച് ദിവസങ്ങളായി കംപ്ലയിൻ്റാണെന്നാണ് പറഞ്ഞത്.
കൂടാതെ CDtower ന് സമീപത്തുള്ള പള്ളിയിൽനിന്നും ഏഴുമണിക്കുള്ള നിസ്കാരം കഴിഞ്ഞ് ആണ് മാമി പുറത്തേക്ക് പോയത് എന്ന് പള്ളിയിലെ ഇമാം പറഞ്ഞിട്ടുണ്ട് സിഡി ടവറിന് സമീപമുള്ള വീട്ടിലെ സിസിടി പരിശോധിച്ചതിൽ മാമി ആറര മണിക്ക് സിഡി ടവറിലേക്ക് കാറിൽ വരുന്നത് കാണുന്നുണ്ട്. ആ സമയം ഡ്രൈവർ രജിത്ത് മാമിയുടെ സമീപത്തുണ്ട്. പിന്നീട് ഇരുട്ടായതോടെ ഈ CCTV ദൃശ്യങ്ങൾ കിട്ടാതായി. സിഡി ടവറിന് അടുത്തുള്ള ബിൽഡിങ്ങുകൾ ആയ ബേബി മെമ്മോറിയൽ ആശുപത്രിയിലെ സിസിടിവി യും , സമീപത്തെ പെട്രോൾ പമ്പിലെ സിസിടിവി പരിശോധിച്ചതിൽ നിന്നും മാമി ഏതു വാഹനത്തിലാണ് സിഡി ടവറിന്റെ അടുത്ത് നിന്ന് പോയത് എന്ന് മനസ്സിലാകുന്നില്ല .സിഡി ടവറിൽ നിന്ന് എരഞ്ഞിപ്പാലം ഭാഗത്തക്കാ ണോ , തിരിച്ച് അരയിടത്ത്പാലം ഭാഗത്തേക്ക് ആണോ എന്നുപോലും കണ്ടെത്താൻ സാധിച്ചില്ല. എരഞ്ഞി പാലത്തെയും അരയിടത്ത് പാലത്തെയും മലബാർ ഹോസ്പിറ്റലിലെയും സിസിടിവി പരിശോധിച്ചതിൽ സംശയകരമായ വാഹനങ്ങൾ ഒന്നും കണ്ടെത്താൻ സാധിച്ചിട്ടില്ല. 2.)🛑
സിഡി ടവർ ബിൽഡിംഗ് മുതൽ തലക്കുളത്തൂർ വരെയുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചില്ല –
CD Tower നിന്ന് എരഞ്ഞി പാലം ഭാഗത്തേക്കാണൊ. അരയിടത്തുപാലം ഭാഗത്തേക്കാണൊ , മാമി പോയത് എന്ന് കണ്ടെത്താൻ സാധിച്ചില്ല. എരഞ്ഞി പാലം ഭാഗത്ത് നിന്ന് മലാപ്പറമ്പ് വഴിയും, കാരപ്പറമ്പ് വഴിയും, നടക്കാവ് വഴിയും തലക്കുളത്തൂർ ഭാഗത്തേക്ക് പോകാൻ സാധിക്കും ഏതു വാഹനത്തിലാണ് മാമി പോയത് എന്ന് കണ്ടെത്താൻ സാധിക്കാത്തതിനാലും , രാത്രി ഇരുട്ട് ആയതിനാലും സിഡി ടവർ മുതൽ തലക്കുളത്തൂർ ഭാഗത്ത് വരെയുള്ള നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച എങ്കിലും ഉപകാരപ്രദമായ വിവരങ്ങൾ ഒന്നും ലഭിക്കാത്തതിനാൽ അത് അന്വേഷണത്തിൽ പ്രത്യേകിച്ച് കാണിച്ചിട്ടില്ല.
തലക്കുളത്തൂർ ഭാഗത്തുള്ള നിരവധി ഹോം സ്റ്റേകളിലേയും, റിസോർട്ടുകളിലേയും ഹോട്ടലുകളിലേയും, ലോഡ്ജുകളിലേയും സിസിടിവി ദൃശ്യങ്ങളും രേഖകളും പരിശോധിച്ചതിൽ മാമി അവിടെ വന്നതായി കണ്ടെത്താൻ സാധിച്ചിട്ടില്ല
മെമ്മോയിൽ പറയും പോലെ രാത്രികാലങ്ങളിൽ വാഹനങ്ങളുടെ ഫോട്ടോയും നമ്പർ പ്ലേറ്റും വ്യക്തമാകുന്ന 69 ഓളം സിസിടിവി ക്യാമറകൾ ഒന്നും സിഡി ടവർ മുതൽ തലക്കുളത്തൂർ വരെയുള്ള ഭാഗങ്ങളിൽ നിലവിലില്ല. കോഴിക്കോട് സിറ്റിയിൽ നിന്ന് പുറത്തേക്ക് പോകുന്ന തലക്കുളത്തൂർ ഭാഗമടക്കം എല്ലാANPR ക്യാമറകളുടെയും വിഷ്വലുകൾ എടുത്ത് വിശദമായി പരിശോധിച്ചിട്ടുള്ളതാണ് [1) ബേബി മെമ്മോറിയൽ
2) പെട്രോൾ പമ്പ്
3) എരഞ്ഞിപ്പാലം പോലീസ് ക്യാമറ
4) മലബാർ ഹോസ്പിറ്റൽ എന്നീ സ്ഥലങ്ങളിലെ CCTV ക്യാമറകൾ വിശദമായി പരിശോധിച്ചെങ്കിലും മാമി യാത്ര ചെയ്തവാഹനം കണ്ടെത്താൻ സാധിച്ചിട്ടില്ല
മാമിയുടെ സ്വന്തം കാർ CDtower ലെ പാർക്കിംഗിൽ രജിത്താണ് ആ സമയം പാർക്ക് ചെയ്തത്.ആ കാർ ശാസ്ത്രീയ പരിശോധന നടത്തിയെങ്കിലും ഉപകാരപ്രദമായ വിവരങ്ങൾ ഒന്നും ലഭിച്ചില്ല. 3.)🛑 കാണാതായ വ്യക്തിയുടെ ഡ്രൈവറും മുഖ്യപ്രതിയും കൂട്ടാളിയുമായ രജിത് കുമാറിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ യഥാസമയം പരിശോധിച്ചിട്ടില്ല –
ആദ്യകാലത്ത് ഡ്രെവർ രജിത്ത് കുമാറിനെതിരെ ഈ കേസിൽ യാതൊരു വിധ സംശയമില്ലായിരുന്നു.പരാതിക്കാരിയും, ഉറ്റ ബന്ധുക്കളും രജിത്തിന് അനുകൂലമായാണ് മൊഴി തന്നത്.നാല് മാസങ്ങൾക്ക് ശേഷം 24/01/2024 ഉള്ള ചോദ്യം ചെയ്യലിലാണ് രജിത്തിനെതിരെ തെളിവ് ലഭിക്കുന്നത്. അന്ന് രാത്രി തന്നെ ഇൻസ്പെക്ടർ ജിജീഷും പാർട്ടിയും രജിത്തിൻ്റെ വീട്ടിൽ അന്വേഷണം നടത്തിയിട്ടുള്ളതാണ്. CCTV അന്ന് പരി ശോധിച്ചതിൽ അതിന് 2 ആഴ്ച്ചത്തെ Backup മാത്രമാണ് ഉണ്ടായിരുന്നത്.
എങ്കിലും മറ്റ് ശാസ്ത്രീയ പരിശോധനയിൽ മാമിയെ കാണാതായ അന്ന് രാത്രി 12.30 വരെയും പീറ്റേ ദിവസം പുലർച്ചെ 4.30 മണിക്ക് ശേഷവും രജിത്ത് വീട്ടിൽ ഉണ്ടായിരുന്നില്ല എന്ന കാര്യം ലോക്കൽ പോലീസിൻ്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. 🛑4. )ഈ സിസിടി വികൾക്കെല്ലാം 30 ദിവസ |ത്തെ ബാക്കപ്പ് ഉണ്ടെങ്കിലും, പ്രാഥമിക അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ വീഡിയോ ദൃശ്യങ്ങൾ ശേഖരിക്കാൻ വേണ്ടത്ര ശ്രമിച്ചില്ല – ?
മുകളിൽ പറഞ്ഞ 3 സ്ഥല സ്ഥലങ്ങളിലെയും CCTV ദൃശ്യങ്ങൾ വിശദമായി പരിശോ ധി ച്ചിട്ടുള്ളതാണ്. കൂടാതെ പരാതിക്കാരി ടീച്ചറുടെ വീട്ടിലെയും, ഹൈദരാബാദ് കാരി ഭാര്യ സഭയുടെ വീട്ടിലെയും, മാമി പോയി എന്നു പറയുന്ന കോഴിക്കോട് ബീച്ചിലുള്ള റസൽ എന്ന ആളുടെ ബിൽഡിങ്ങിലെയും, മറ്റ്സ്ഥാപനങ്ങളിലെയും സിസിടിവികൾ ലോക്കൽ പോലീസ് വിശദമായി പരിശോധിച്ചതാണ്. കോഴിക്കോട് സിറ്റിയിൽ അടുത്തകാലത്ത് കണ്ടെത്തിയ വയനാട്ടിൽ നടത്തിയ കൊലപാതത്തിലും എലത്തൂരിൽ നടത്തിയ കൊലപാതകത്തിലും സിസിടിവി ദൃശ്യങ്ങളുടെ സഹായമില്ലാതെയാണ് ലോക്കൽ പോലീസ് പ്രതികളെ കണ്ടെത്തി കേസ് തെളിയിച്ചത്




