KERALAlocal

നേത്ര പരിശോധനാ ക്യാംപ് സംഘടിപ്പിച്ചു

കോഴിക്കോട്: റോഡ് സുരക്ഷ മാസാചരണത്തിന്‍റെ ഭാഗമായി മോട്ടോർ വാഹന വകുപ്പും ദി ഐ ഫൗണ്ടേഷൻ  സൂപ്പർ സ്പെഷ്യാലിറ്റി ഐ ഹോസ്പിറ്റലും സംയുക്തമായി സൗജന്യ നേത്ര പരിശോധനാ ക്യാംപ് സംഘടിപ്പിച്ചു. ചേവായൂർ ഡ്രൈവിങ് ടെസ്റ്റ്‌ ഗ്രൗണ്ടിൽ സംഘടിപ്പിച്ച ക്യാംപ് മോട്ടോർ വാഹന ഇൻസ്‌പെക്ടർ പ്രസാദ് ഉദ് ഘാടനം ചെയ്തു. മോട്ടോർ വാഹന ഇൻസ്‌പെക്ടർമാരായ
ഹസ്സൈനാർ, സുരേഷ്‌, ദി ഐ ഫൗണ്ടേഷൻ കണ്ണാശുപത്രിയിലെ മാനേജർ സജിത്ത് കണ്ണോത്ത്, മാർക്കറ്റിങ് മാനേജർ അഖിൽ നാഥ്‌ എന്നിവർ പ്രസംഗിച്ചു. ക്യാംപിൽ നൂറോളം ഡ്രൈവർമാർ പങ്കെടുത്തു.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close