INDIAKERALANationalOtherstop news

ബെംഗളൂരുവില്‍ സഹകാരികളുടെ സാഗരം: കരുത്തും വിശ്വാസവും ഊട്ടിയുറപ്പിച്ച് ഐസിസിഎസ്എല്‍ വാര്‍ഷിക യോഗം

ബെംഗളൂരു: സഹകാരികളുടെ കരുത്തും വിശ്വാസവും ഊട്ടിയുറപ്പിച്ച് ഇന്ത്യന്‍ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് വാര്‍ഷിക ജനറല്‍ ബോഡി യോഗം. ബെംഗളൂരു സൗത്ത് അവന്യൂ ഗ്രൗണ്ടില്‍ നടന്ന യോഗത്തില്‍ അഞ്ചുസംസ്ഥാനങ്ങളില്‍ നിന്നും രണ്ടും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമായി 12,000 സഹകാരികളാണ് പങ്കെടുത്തത്. രാജ്യത്തെ ഏറ്റവും വലിയ സഹകാരി സംഗമത്തിനാണ് ഐസിസിഎസ്എല്‍ വേദി ഒരുക്കിയത്. കര്‍ണാടക സര്‍ക്കാരിന്റെ സഹകരണസംഘങ്ങളുടെ നിയമ സെല്‍ ജോയിന്റ് രജിസ്ട്രാര്‍ സുരേഷ് ഗൗഡ ഉദ്ഘാടനം ചെയ്ത വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ആക്ടിങ് സിഇഒ മീനു ജോണിന്റെ നേതൃത്വത്തില്‍ 2024-25 വര്‍ഷത്തെ കണക്കുകളും 2025-26 വര്‍ഷത്തെ പദ്ധതികളും അവതരിപ്പിച്ചു. യോഗത്തില്‍ ചര്‍ച്ചക്കെടുത്ത ഏഴ് അജണ്ടകളും ഹര്‍ഷാരവത്തോടെയാണ് സഹകാരികള്‍ പാസാക്കിയത്.

ഐസിസിഎസ്എല്‍ ചെയര്‍മാന്‍ ഡോ. സോജന്‍ വി. അവിരാച്ചന്റെ മറുപടി പ്രസംഗം കൈടികളോടെയാണ് സദസ് സ്വീകരിച്ചത്. 2024-25 വര്‍ഷത്തില്‍ പത്ത് ലക്ഷം സഹകാരികളെന്ന നേട്ടം സൊസൈറ്റിക്ക് സ്വന്തമാക്കാനായി. രാജ്യത്ത് മറ്റൊരു ക്രെഡിറ്റ് സൊസൈറ്റിക്കും ഈ നേട്ടത്തിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് അദേഹം വ്യക്തമാക്കി. 1500 ഓഫീസ് സ്റ്റാഫുകള്‍ സൊസെറ്റിക്കുണ്ട്. കഴിഞ്ഞ വര്‍ഷത്തില്‍ 1800 കോടി രൂപയുടെ പ്രീമെച്യൂരിറ്റി കൊടുക്കാന്‍ സൊസൈറ്റിക്ക് സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് അദേഹം വ്യക്തമാക്കി.

സഹകാരികളുടെ വിശ്വാസം ഊട്ടിയുറപ്പിച്ച് തലമുറകള്‍ക്ക് തണലേകുന്ന ഒരു വടവൃഷമായി ഐസിസിഎസ്എല്‍ പടര്‍ന്നു പന്തലിക്കുകയാണ്. ഇതിന്റെ ഭാഗമായി നോര്‍ത്ത് ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്, ദാമന്‍-ദിയു എന്നിവിടങ്ങളിലേക്ക് കൂടി സൊസൈറ്റി വിപുലപ്പെടുത്തുമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. സൊസൈറ്റിയുടെ കീഴില്‍ അത്യാധുനിക നിലവാരത്തിലുള്ള വിവാഹ മണ്ഡപം വര്‍ക്കലയില്‍ ഉദ്ഘാടനത്തിന് തയാറായിരിക്കുകയാണ്. ഐസിസിഎസ്എല്‍ സഹകാരികളുടെ ഒരു സംഗമവേദിയായി ഈ ഉദ്ഘാടനത്തെ മാറ്റുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി. കാസര്‍കോടെ 100 ഏക്കര്‍ ടൗണ്‍ ഷിപ്പ് വികസനം, വഡോദരയിലെ ഫ്‌ളാറ്റ് പ്രോജക്ട്, കൊല്ലം ബ്രാഞ്ചിന് സമീപത്തുള്ള സൂപ്പര്‍ഷോപ്പി പദ്ധതികളെല്ലം വളരെ വേഗത്തില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണെന്ന് അദേഹം അറിയിച്ചു. വലിയ കൈയടികളോടെയാണ് സഹകാരികള്‍ ചെയര്‍മാന്റെ പ്രസംഗം ഏറ്റെടുത്തത്.

രാജ്യത്തെ മുന്നോട്ട് നയിക്കുന്ന പുതിയ ഒരു യുവതലമുറയെ വാര്‍ത്തെടുക്കാനാണ് സാമൂഹ്യ പ്രതിബദ്ധതയുള്ള സൊസൈറ്റി ശ്രമിക്കുന്നത്. ഇതിനാണ് ഐസിസിഎസ് കോളേജും അനന്ത ഐഎഎസ് അക്കാദമിയും. മെമ്പര്‍മാരുടെ മക്കള്‍ക്ക് അനന്ത ഐഎഎസ് അക്കാഡമിയില്‍ 50 ശതമാനം സ്‌കോളര്‍ഷിപ്പും സഹകാരികള്‍ നിര്‍ദേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐസിസിഎസ് കോളേജില്‍ ഫീസിളവും നല്‍കാറുണ്ട്. ഐഎസഎസ്/ഐപിഎസ് സ്വപ്നം കാണുന്ന 5000 വിദ്യാര്‍ത്ഥികള്‍ക്കായി 5 കോടിയുടെ സ്‌കോളര്‍ഷിപ്പാണ് സൊസൈറ്റി നല്‍കുന്നതെന്നും ചെയര്‍മാന്‍ അറിയിച്ചു.

ഈ സൊസൈറ്റില്‍ പണം നിക്ഷേപിച്ചവരാരും നിരാശരായി പോയിട്ടില്ല. ആദായ നികുതി വകുപ്പ് ഐസിസിഎസ്എല്ലില്‍ പരിശോധന നടത്തിയപ്പോള്‍ ചിലര്‍ സൊറ്റെറ്റിയെ ഏഴുതിതള്ളി. അവിടെ നിന്നാണ് ഒരു ഫീനിക്‌സ് പക്ഷിയെപോലെ വീണ്ടും ഉയര്‍ത്തെഴുന്നേറ്റത്. സഹകാരികള്‍ തന്ന പിന്തുണയും പ്രാര്‍ത്ഥനയിലുമാണ് താന്‍ ഇന്നിവിടെ നില്‍ക്കുന്നതെന്നും സോജന്‍ വി. അവിരാച്ചന്‍ പറഞ്ഞു.

വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഐസിസിഎസ്എല്‍ മാനേജിങ് ഡയറക്ടര്‍ ആര്‍. വെങ്കിട്ടരമണ, ജനറല്‍ മാനേജര്‍ നിഥിന്‍ കുമാര്‍ ഝാ, ഡപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ പി,സി ജോണി, മോഹന്‍കുമാര്‍ വി, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിട്ട. റീജണല്‍ ഡയറക്ടര്‍ മഹാദേവ് ഝാ, സീനിയര്‍ അഡ്വസൈറി ഓഫീസര്‍മാരായ എ.സി ജോസ്, കെ. ഹരിദാസ്, കമലാനന്ദന്‍, നാഗരാജയ്യ എന്നിവര്‍ സംസാരിച്ചു.

 

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close