
കൂടരഞ്ഞി : മലയോര മേഖലയിൽ സോഷ്യലിസ്‌റ്റ് പ്രസ്ഥാനം കെട്ടിപടുത്ത പി.കെ.ജോർജിൻ്റെ 10 -ാം ചരമ വാർഷികത്തോടനുബന്ധിച്ച് RJD കൂടരഞ്ഞി പഞ്ചായത്ത് കമ്മിറ്റി അനുസ്മരണ സമ്മേളനം നടത്തി.പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് .ജിമ്മി ജോസ് പൈമ്പിള്ളിൽ അധുക്ഷത വഹിച്ച ചടങ്ങിൽ ദേശീയ സമിതി അംഗം .പി .എം. തോമസ് മാസ്റ്റർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി.വിൽസൺ പുല്ലുവേലിൽ മുഖ്യ പ്രഭാഷണം നടത്തി. കിസാൻ ജനത സംസ്ഥാന സെക്രട്ടറി ജോൺസൺ കുളത്തുങ്കൽ,മുഹമ്മദ്കുട്ടി പുളിക്കൽ, പി. അബ്ദുറഹിമാൻ മാസ്റ്റർ,സജി പെണ്ണാപറമ്പിൽ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് മാവറ,ജോളി പൊന്നംവരിക്കയിൽ,സജി പെണ്ണാപറമ്പിൽ,ഗ്രാമപഞ്ചായത്ത് അംഗം ഷീബ റോയ് നെച്ചികാട്ടിൽ,എം.ടി.സൈമൺ മാസ്റ്റർ,പി എം.ഫ്രാൻസീസ് മാസ്റ്റർ,ജോർജ് പ്ലാക്കാട്ട്,ജോർജ് പാലമുറി,സോഫി തോമസ്,ജോളി പൈക്കാട്ട്,തുടങ്ങിയവർ സംസാരിച്ചു




