INDIAKERALAlocaltop newsVIRAL

തെരഞ്ഞെടുപ്പിൽ വിലയിരുത്തേണ്ടത് പ്രതിപക്ഷത്തെയല്ല, ഭരണപക്ഷത്തെ : ഫാ അജി പുതിയാപറമ്പിൽ

എറണാകുളം:                                                                  *വിലയിരുത്തേണ്ടത് ആരെ?*

വോട്ട് എന്ന വിശുദ്ധ കർമ്മം അനുഷ്‌ഠിക്കുന്നതിന് മുമ്പ് സമ്മതിദായകർ നിശ്ചയമായും പൂർത്തിയാക്കേണ്ട ചില കർമ്മവിധികളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് വിലയിരുത്തൽ നടത്തുക എന്നത്.

ആരെയാണ് വിലയിരുത്തേണ്ടത്? ഭരണപക്ഷത്തെയോ അതോ പ്രതിപക്ഷത്തെയോ? കേരളത്തിലെ ഇലക്ഷൻ പ്രചാരണം കാണുമ്പോൾ ഏതൊരാൾക്കും തോന്നാവുന്ന സ്വാഭാവിക സംശയമാണിത്. യഥാർത്ഥത്തിൽ ആരുടെ പ്രവർത്തനങ്ങളെയാണ് വിശകലനം ചെയ്യേണ്ടത്? സർക്കാരിൻ്റെയോ അതോ പ്രതിപക്ഷത്തിൻ്റെയോ?

വിലയിരുത്തേണ്ടത് തീർച്ചയായും ഭരണകൂടത്തെയാകണം. വിശകലനം ചെയ്യേണ്ടത് സർക്കാരിൻ്റെ ചെയ്തികളും ദുഷ്ചെയ്തികളുമാകണം. അല്ലാതെ പ്രതിപക്ഷത്തിൻ്റെ പ്രവർത്തനങ്ങളെയല്ല.

എന്നാൽ, ഇവിടെ നിർമ്മിക്കപ്പെട്ടിരിക്കുന്ന വ്യാജ പൊതുബോധം നിരന്തരം പറയുന്നത് ‘വിലയിരുത്തപ്പെടേണ്ടത് ഭരണപക്ഷമല്ല ; പ്രതിപക്ഷമാണ് ‘ എന്നാണ്. ഇതൊരു സ്പോൺസേർഡ് വ്യാജ പൊതുബോധ നിർമ്മിതിയാണ്. സോഷ്യൽ എഞ്ചിനീയറിംഗ് വിദഗ്ധരാണ് ഇതിന് പിന്നിൽ. ഭരണകൂടത്തിൻ്റെ പ്രവർത്തനങ്ങളെ സോഷ്യൽ ഓഡിറ്റിൽ നിന്നും പൊതിഞ്ഞു സൂക്ഷിക്കാനുള്ള ഒരാധുനിക സാമൂഹ്യശാസ്ത്ര തന്ത്രമാണിത്.

ഇന്ന് മനുഷ്യൻ്റെ ചിന്തയുടെ മേൽ ഏറ്റവും കൂടുതൽ നുഴഞ്ഞുകയറ്റവും അധിനിവേശവും നടത്തുന്നതും അവനെ ചോദ്യരഹിതനായി നിർത്തുന്നതും ഭരണകൂടമാണ്. അധികാരവും പണവും ദുരുപയോഗിച്ചാണ് അവരിത് സാധ്യമാക്കുന്നത്. അതിനാൽ സർക്കാർ വിലയിരുത്തപ്പെടാതിരിക്കാനുള്ള ഏതൊരു ശ്രമത്തെയും ചെറുക്കുക എന്നുള്ളതും ഈ കാലഘട്ടം ആവശ്യപ്പെടുന്ന പോരാട്ടമാണ്.

നേരത്തേ സൂചിപ്പിച്ചത് തന്നെ “വോട്ടേഴ്സ് വോയ്സ്” വീണ്ടും ആവർത്തിക്കുന്നു : *ഇലക്ഷനിൽ വിലയിരുത്തപ്പെടേണ്ടത് ഭരണകൂടമാണ്; പ്രതിപക്ഷമല്ല.*

ഫാ. അജി പുതിയാപറമ്പിൽ
(30-03-2026)

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close