KERALAlocalNationalOtherstop news

എൽ. പി. ജി. സിലിണ്ടർ വിതരണത്തിൽ മുതിർന്ന പൗരൻമാർക്ക് മുൻഗണന വേണം : മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടി

കോഴിക്കോട് : എൽ. പി. ജി. സിലിണ്ടർ വിതരണത്തിൽ മുതിർന്ന പൗരൻമാർക്ക് മുൻഗണന നൽകണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജില്ലാ സപ്ലൈ ഓഫീസറിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.

15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകി.

 

സിലിണ്ടർ വിതരണത്തിൽ മുതിർന്ന പൗരൻമാർ നേരിടുന്ന കടുത്ത അവഗണനയും കാലതാമസവും പരിഹരിക്കണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. വിതരണ ഏജൻസികളുടെ ഭാഗത്ത് നിന്നുണ്ടാവുന്ന അനാവശ്യമായ കാലതാമസം ഒഴിവാക്കണം. സിലിണ്ടർ വിതരണത്തിലെ കാലതാമസം മുതിർന്ന പൗരൻമാരുടെ നിത്യജീവിതത്തെ സാരമായി ബാധിക്കുന്നതായി പരാതിയിൽ പറഞ്ഞു. മേയ് 29 ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. എരഞ്ഞിക്കൽ സ്വദേശി ഇ. പി. രാജേന്ദ്രൻ നായർ സമർപ്പിച്ച പരാതിയിലാണ് നടപടി.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close