KERALAlocalOtherstop news

സിയസ്കൊ അഭയം പദ്ധതി – കോഴിക്കോട് മുഖ്യഖാസി 25-> മത് വീടിന് തറക്കല്ലിട്ടു

 

 

കോഴിക്കോട് :പലിശ സംവിധാനത്തിലെ
ചൂഷണത്തിൽ നിന്നും
രക്ഷ നേടാൻ കൂട്ടായ ശ്രമം അനിവാര്യമെന്ന്
കോഴിക്കോട് മുഖ്യഖാസി
സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി.
സിയസ്കൊ അഭയം പദ്ധതിയുടെ 25 ആം മത് വീടിന് തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലിശ സംവിധാനം നിർമ്മാർജ്ജനം ചെയ്താൽ
ഒരു പരിധിവരെ സമൂഹത്തെ സംരക്ഷിക്കാൻ കഴിയും.
സിയസ്കൊ കൂട്ടായ്മ ഇത്തരം സാമ്പത്തിക ചൂഷണത്തിൽ നിന്നും രക്ഷ നേടാനുള്ള ശ്രദ്ധ ചെലുത്തേണ്ടതാണ്.
പ്രയാസം അനുഭവിക്കുന്ന സഹോദരന്മാരെ സഹായിക്കുമ്പോൾ പ്രതീക്ഷിക്കാത്ത സഹായം സൃഷ്‌ടാവ് നമുക്ക് നൽകും .
70 വർഷത്തിനിടയിൽ തുല്യതയില്ലാത്ത പ്രവർത്തനമാണ് സിയസ്കോ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാലിക്കറ്റ് ബീച്ച് കസ്റ്റംസ് റോഡിൽ സാഹിബ് പറമ്പിൽ നിരാലംബയായ വീട്ടമ്മയ്ക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്.
സിയസ് കോ പ്രസിഡണ്ട് സി.ബി. വി സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സിക്രട്ടറി എം.വി.ഫസൽ റഹ്‌മാൻ ,
വൈസ് പ്രസിഡണ്ടുമാരായ എസ് .എം . സാലിഹ്, കെ. നൗഷാദലി, സെക്രട്ടറി – സി.പി.എം. സഈദ് അഹമ്മദ് , മുൻ പ്രസിഡണ്ട് പി.ടി. മുഹമ്മദലി, ആർദ്രം കൺവീനർ ആദം കാതിരിയകം, അഡ്വ. പി.എൻ. റഷീദലി , അഭയം ചെയർമാൻ പാലക്കണ്ടി മൊയ്തീൻ കോയ, കൺവീനർ പി എം മെഹബൂബ് തുടങ്ങിയവർ പ്രസംഗിച്ചു.

 

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close