KERALA
തൊണ്ടിമുതൽ തിരിമറി കേസ്; ആന്റണി രാജുവിന്റെ അപ്പീൽ തള്ളി സുപ്രീംകോടതി

തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻ മന്ത്രി ആന്റണി രാജുവിന് തിരിച്ചടി. ശിക്ഷാവിധി മരവിപ്പിക്കണമെന്നും ഹൈക്കോടതിയിലെ പരാമർശങ്ങൾ നീക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹം നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.നേരത്തെ, നെടുമങ്ങാട് കോടതി ആന്റണി രാജുവിനെ മൂന്ന് വർഷം തടവിന് ശിക്ഷിച്ചിരുന്നു. ഈ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.



