KERALA

പിആര്‍ വര്‍ക്ക് മതി, സതീശന്റെ വ്യാമോഹം നടക്കില്ല ;വി.ഡി സതീഷനെതിരായി കോണ്‍ഗ്രസ് ഫാമിലിയുടെ പേരില്‍ ഫ്‌ളക്‌സ് ബോര്‍ഡ്

എര്‍ണാകുളം: നിയമസഭാ തെരഞ്ഞിടുപ്പിന്റെ ഫലം വരാന്‍ ദിവസങ്ങള്‍മാത്രം ബാക്കി നില്‍ക്കെ പ്രതിപക്ഷനേതാവ് വി.ഡി സതീഷനെതിരായി കോണ്‍ഗ്രസ് ഫാമിലിയുടെ പേരില്‍ ഫ്‌ളക്‌സ് ബോര്‍ഡ്. എര്‍ണാകുളം ഡി സി സി ഓഫീസിനുമുന്നിലായാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നത്. രമേഷ് ചെന്നിത്തലയെ അനുകൂലിച്ചാണ് പോസ്റ്ററുകള്‍. വി ഡി സതീഷന്‍ പി ആര്‍ പണി നിര്‍ത്തണമെന്നും പി ആര്‍ വര്‍ക്കിന്റെ ബലത്തില്‍ രമേഷ് ചെന്നിത്തലയെ പോലുള്ള മുതിര്‍ന്ന നേതാക്കളെ താറടിച്ച്ക്കാണിച്ച് മുഖ്യമന്ത്രിയാകാനുള്ള വ്യാമോഹം വെറുതെയാണെന്നാണ് പോസ്റ്ററുകളില്‍ പറയുന്നത്.മുഖ്യമന്ത്രി ആരാകണമെന്ന് ഹൈക്കമാൻ്റ് തീരുമാനിക്കും എന്നാണ് മറ്റൊരു പോസ്റ്ററിൽ പറയുന്നത്.അതേസമയം മലപ്പുറത്ത് ചിത്രം നേരെ മറിച്ചാണ് തവനൂരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ വി.ഡി. സതീശനെ കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രി എന്നാണ് വിശേഷിപ്പിക്കുന്നത്.തിരഞ്ഞെടുപ്പ് ഫലം വരും മുമ്പേ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ഈ പരസ്യ പോര്, യു.ഡി.എഫ് നേതൃത്വത്തെയും ഘടകകക്ഷികളെയും ഒരുപോലെ വെട്ടിലാക്കിയിരിക്കുകയാണ്. പാർട്ടിക്കുള്ളിലെ ഈ ചേരിതിരിവ് വോട്ടെണ്ണൽ ദിവസം കോൺഗ്രസിന് തലവേദനയാകാൻ സാധ്യതയുണ്ട്.

 

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close