Health

പാലക്കാട് വെന്തുരുകുന്നു; താപനില 40 ഡിഗ്രിക്ക് മുകളിൽ

പാലക്കാട്: സംസ്ഥാനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ കടുത്ത ചൂടിൽ വെന്തുരുകി പാലക്കാട് ജില്ല.ജില്ലയിലെ ശരാശരി താപനില 40 ഡിഗ്രിക്ക് മുകളിലാണ്.ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യമാണ് പാലക്കാട് നിലവിലുള്ളത്.
കഴിഞ്ഞ നാലാഴ്ചയ്ക്കിടെ സർക്കാർ ആശുപത്രികളിൽ മാത്രം സൂര്യാതപം, സൂര്യാഘാതം എന്നിവയുമായി ബന്ധപ്പെട്ട് ചികിത്സ തേടിയത് 318 പേരാണ്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൂടി ചേർത്താൽ ഇതിലും വലിയൊരു സംഖ്യ ഉണ്ടാകും.കടുത്ത വിയർപ്പ്, ശാരീരിക തളർച്ച, തലകറക്കം എന്നിവയെത്തുടർന്ന് ചികിത്സ തേടുന്നവരുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ചൂടുകുരു, ചൊറിച്ചിൽ തുടങ്ങിയവ കാരണം 200-ലധികം പേർ ഇതിനകം ചികിത്സ തേടിക്കഴിഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close