KERALA

മിൽമ പാൽ വില വർധനയ്ക്ക് തീരുമാനം; ലിറ്ററിന് 4 രൂപ വരെ കൂടും

തിരുവനന്തപുരം: മിൽമ പാലിന്റെ വില വർധിപ്പിക്കാൻ ഡയറക്ടർ ബോർഡ് യോഗത്തിൽ തീരുമാനമായി. ലിറ്ററിന് നാല് രൂപ വീതം വർധിപ്പിക്കാനാണ് ശുപാർശ ചെയ്തിരിക്കുന്നത്. ഇന്ന് ചേർന്ന യോഗത്തിലാണ് വില വർധന പരിഗണിച്ചത്. ലിറ്ററിന് നാല് രൂപ വരെ കൂട്ടാൻ സർക്കാർ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് വില വർധനയ്ക്കുള്ള നീക്കം തുടങ്ങിയത്.
ലിറ്ററിന് നാല് മുതൽ ആറ് രൂപ വരെ വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ ആവശ്യം. പാൽ ഉൽപ്പാദനച്ചെലവ് വർധിച്ച സാഹചര്യത്തിൽ കർഷകരെ സഹായിക്കുന്നതിനായി വില കൂട്ടണമെന്ന് വിവിധ മേഖല യൂണിയനുകൾ നിരന്തരം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി എറണാകുളം മേഖല യൂണിയൻ മിൽമ ആസ്ഥാനത്ത് പ്രതിഷേധം സംഘടിപ്പിക്കുകയും ചെയ്തിരുന്നു.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ, പെരുമാറ്റച്ചട്ടം അവസാനിച്ച ശേഷമേ വില വർധനവ് സംബന്ധിച്ച അന്തിമ തീയതി പ്രഖ്യാപിക്കുകയുള്ളൂ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചാൽ മെയ് 1 മുതൽ പുതിയ വില നിലവിൽ വരാൻ സാധ്യതയുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close