EDUCATIONKERALAlocalOtherstop newsVIRAL

ചേവരമ്പലം സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് അഭിമാനമായി K-DISC പുരസ്കാരവും കായിക നേട്ടങ്ങളും

ചേവരമ്പലം: കോഴിക്കോട് ചേവരമ്പലം സെൻ്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് (ICSE & ISC) തുടർച്ചയായ അഞ്ചാം വർഷവും K-DISC പുരസ്കാരം. 2020-ലാണ് ഈ വിദ്യാലയം കേരള ഗവൺമെൻ്റിൻ്റെ യങ്ങ് ഇന്നവേഷൻ പ്രോഗ്രാമിൽ (YIP) രജിസ്റ്റർ ചെയ്തത്. ഹൈസ്കൂൾ തലം മുതലുള്ള കുട്ടികളുടെ നവീനാശയങ്ങൾ അവതരിപ്പിച്ച് അത് ഉപജില്ല, ജില്ലാ, സംസ്ഥാന തലങ്ങളിലെ മത്സരങ്ങളിലൂടെ തിരഞ്ഞെടുത്ത് പ്രാവർത്തികമാക്കുകയാണ് K-DISC ചെയ്യുന്നത്.
​2020 മുതൽ തുടർച്ചയായ അഞ്ച് വർഷവും സ്കൂൾ സംസ്ഥാന-ജില്ലാ അവാർഡുകൾ വാരിക്കൂട്ടി. 2020-ൽ നീൽ സന്തോഷ്, സൃഷ്ടി വിനീത്, ആർഷ്യ കൗഷിത്ത് രാജ് എന്നിവർ സംസ്ഥാനതല വിജയികളായി. 2022-ൽ കേരളത്തിലെ നാലായിരത്തിലധികം സ്കൂളുകൾക്കിടയിൽ നിന്ന് ഏറ്റവും കൂടുതൽ ആശയങ്ങൾ സമർപ്പിച്ച മികച്ച മൂന്നാമത്തെ വിദ്യാലയമായി സെൻ്റ് മേരീസ് തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനിൽ  നിന്ന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ആനീസ്, മികച്ച ഫെസിലിറ്റേറ്ററിനുള്ള അവാർഡ് നേടിയ അധ്യാപിക ഷാനില വേണു എന്നിവർ പ്രശസ്തിപത്രവും ക്യാഷ് അവാർഡും സ്വീകരിച്ചത് വിദ്യാലയത്തിന് ചരിത്രനിമിഷമായി മാറി.
തുടർച്ചയായ അഞ്ച് വർഷം കോഴിക്കോട് ജില്ലാ വിജയികളായും സംസ്ഥാനത്തെ ഏറ്റവും മികച്ച പത്ത് സ്കൂളുകളിൽ ഒന്നായും സെൻ്റ് മേരീസ് തിരഞ്ഞെടുക്കപ്പെട്ടു. ഇതുവരെ നാല് ലക്ഷത്തോളം രൂപയാണ് പുരസ്കാരത്തുകയായി വിദ്യാലയത്തിലേക്ക് എത്തിയത്. 2024-ൽ ലക്ഷ്മി, ആർഷ്യ എന്നിവർക്ക് വീണ്ടും സംസ്ഥാന അവാർഡ് നേടാനായി.
​കലാകായിക മേഖലകളിലും സമാനതകളില്ലാത്ത നേട്ടങ്ങളാണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഈ സ്കൂൾ കരസ്ഥമാക്കിയിട്ടുള്ളത്. സ്കേറ്റിംഗിൽ തുടർച്ചയായ നാല് വർഷം സ്വർണ്ണ മെഡൽ ജേതാവായ അഹമ്മദ് സി.ഒ.ടി, വിജയികളായ ഹാഫിസ് മുഹമ്മദ്, ജോണി ജോർജ് ജോബിൻ, കരാട്ടെയിൽ മികവ് തെളിയിച്ച ഹന്ന മരിയ വിവിൻ, നിരഞ്ജന രൂപേഷ് എന്നിവരും, ബോക്സിങ്ങിൽ കരുത്ത് തെളിയിച്ച വിഷ്ണു പ്രസാദ് കെ, ആഗ്നസ് മരിയ ഡൊമിനിക്, ഗൗരി മംഗൾ എന്നിവർ അവരിൽ ചിലർ മാത്രം. കബഡി, ഫുട്ബോൾ, ഖൊ-ഖൊ, ചെസ്സ് തുടങ്ങി വിവിധ ഇനങ്ങളിൽ ദേശീയതല വിജയികളെ സംഭാവന ചെയ്ത ഏക വിദ്യാലയമാണിത്.
​2024-25 വർഷം ഹരിതവിദ്യാലയമായി പ്രഖ്യാപിക്കപ്പെട്ട ഈ സ്കൂളിൽ പ്ലാസ്റ്റിക് രഹിത ക്യാമ്പസ് എന്ന ലക്ഷ്യത്തിനായി ഒരു പ്രത്യേക വിഭാഗം തന്നെ പ്രവർത്തിക്കുന്നു. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിൽ എല്ലാ വർഷവും 100% വിജയവും, പകുതിയോളം വിദ്യാർത്ഥികൾക്ക് ഡിസ്റ്റിംഗ്ഷനും നേടിക്കൊടുക്കാൻ വിദ്യാലയത്തിന് സാധിക്കുന്നു. പഠനാനന്തരം നീറ്റ് (NEET), ജെ.ഇ.ഇ (JEE) തുടങ്ങിയ പരീക്ഷകളിലും ഇവിടത്തെ കുട്ടികൾ ഉയർന്ന സ്കോർ നേടുന്നുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) വിഭാഗത്തിന് പ്രത്യേക പീരിയഡുകൾ അനുവദിച്ചു ട്രെയിനിംഗ് നൽകുന്നത് ഈ സ്കൂളിൻ്റെ മാത്രം പ്രത്യേകതയാണ്.
​സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ‘എൻ്റെ വീട്’ പദ്ധതിയിലൂടെ നിർദ്ധനർക്ക് വീട് നിർമ്മിച്ചു നൽകുന്ന ചാരിറ്റി പ്രവർത്തനങ്ങളും സ്കൂൾ ഏറ്റെടുത്തു നടത്തുന്നു. പ്രിൻസിപ്പൽ സിസ്റ്റർ ആനീസ്, മാനേജർ സിസ്റ്റർ സോളി, വൈസ് പ്രിൻസിപ്പൽ സിസ്റ്റർ എൽദ എന്നിവരുടെ നേതൃത്വത്തിലുള്ള മാനേജ്മെൻ്റും,  ബിനു കുരുവിള,  അൻവർ സാദിക് എന്നിവരുടെ നേതൃത്വത്തിലുള്ള പി.ടി.എയും, മിടുക്കരായ കോഡിനേറ്റർമാരും അധ്യാപകരുമാണ് ഈ വിദ്യാലയത്തിൻ്റെ യഥാർത്ഥ കരുത്ത്.                                           

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close