crime

മീങ്കുന്നം ഭാഗത്ത് ഗര്‍ഭിണിയായ സ്ത്രീയെ ആക്രമിച്ച കേസില്‍;മൂന്നുപേര്‍ പിടിയില്‍

കൊച്ചി: മീങ്കുന്നം ഭാഗത്ത് ഗര്‍ഭിണിയായ സ്ത്രീയെ ആക്രമിച്ച കേസില്‍ മൂന്നുപേര്‍ പിടിയില്‍. ആരക്കുഴ മീങ്കുന്നം പരുന്തുംമാക്കില്‍ വീട്ടില്‍ കെന്‍സ് ജേക്കബ്(24), ആരക്കുഴവില്ലേജ് മീങ്കുന്നം പത്രയില്‍ വീട്ടില്‍ അരുണ്‍ മണി (24), ആരക്കുഴ വില്ലേജ് മീങ്കുന്നം കരയില്‍ ചിരവത്തടത്തില്‍ വീട്ടില്‍ സോബിന്‍ (22) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് ഇന്‍സ്‌പെക്ടര്‍ അനില്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. ഭര്‍ത്താവിനോടുള്ള മുന്‍വൈരാഗ്യമാണ് ആക്രമണത്തിനു പിന്നില്‍ എന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ 27 ന് രാത്രി പത്തരയോടെയാണ് സംഭവം. യുവതിയുടെ ഭര്‍ത്താവിനെ വീടിന് സമീപം വെച്ച് പ്രതികള്‍ മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് ഗര്‍ഭിണിയായ യുവതിക്ക് നേരെ ആക്രമണമുണ്ടായത്.സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ പോലീസ് സംഘം പിടികൂടി.
എസ്.ഐ മാരായ എൻ.എസ്. റോയ്, ശ്രീനാഥ് എസ്, വി.സി. സജി, ഷിബു മാത്യു.
​പോലീസ് ഓഫീസർമാരായ ആർ.ഒ. അജിംസ്, സന്ദീപ് പ്രഭാകർ, ബിജി മാത്യു.എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടിക്കൂടിയത്.

Tags

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close