KERALA

സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബി. അശോക്; സസ്‌പെൻഷനെതിരെ കോടതിയിലേക്കില്ല

തിരുവനന്തപുരം: ഫണ്ട് വിനിയോഗത്തില്‍ വലിയക്രമക്കേടുകള്‍ നടന്നെന്ന ആരോപണവുമായി ബി. അശോക് ഐഎസ്. വരും ദിവസങ്ങളില്‍ കിഫ്ബി ഇടപാടില്‍ മസാല ബോണ്ടിലെ ചട്ടലംഘനത്തിന് കുടപിടിച്ചവരെ വരും ദിവസങ്ങളില്‍ തുറന്നുക്കാട്ടുമെന്നാണ് ബി അശോകിന്റെ മുന്നറിപ്പ്.തനിക്കെതിരായ സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ കോടതിയിലേക്കോ ട്രിബ്യൂണലിലേക്കോ പോകില്ലെന്നാണ് ബി അശോക് വ്യക്തമാക്കിയിരിക്കുന്നത്.ഐ.എ.എസ് അസോസിയേഷൻ നൽകിയ അഞ്ച് കേസുകളിലും സർക്കാർ പരാജയപ്പെട്ടിരുന്നു. ഇതിന്റെ വൈരാഗ്യം തീർക്കാൻ കാലാവധി തീരാൻ നാല് ദിവസം ബാക്കിയുള്ളപ്പോൾ ‘വെടിയുതിർത്തത്’ പോലെയാണ് ഈ നടപടിയെന്ന് അദ്ദേഹം പരിഹസിച്ചു.സസ്‌പെൻഷൻ ഉത്തരവ് മേശപ്പുറത്തിരിക്കട്ടെ എന്നും താൻ അത് തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെ സ്തുതിച്ചു പാടാൻ തന്നെ കിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close