Health
ചിക്കന്‍കറിയില്‍ കോഴിതൂവലും ചോരയും,ചപ്പാത്തിയില്‍ പാറ്റ; മൈസൂരിലെ കോളേജ് ഹോസ്റ്റലുകളില്‍ നിലവാരമില്ലാത്തഭക്ഷണം

മൈസൂര്‍: മൈസൂരിലെ നേഴ്‌സിങ് കോളേജ് ഹോസ്റ്റലുകളില്‍ വിളമ്പുന്നത് ഗുണനിലവാരം ഇല്ലാത്ത ഭക്ഷണമെന്ന വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ കേസെടുത്ത് കര്‍ണ്ണാടക പൊലീസ്.പരാതിയെ തുടര്‍ന്ന് ഗ്‌ളോബര്‍ എജുക്കേഷന്‍ സ്ഥാപനം പൂട്ടുകയും കണ്‍സള്‍ട്ടന്‍സിയുടെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. കെസി വേണുഗോപാല്‍ എംപിയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.മെസില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി മെസിലെ സാമ്പിളുകള്‍ ലാബിലേക്ക് പരിശോധനക്ക് അയച്ചു. ഫലം വന്നതിനുശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കര്‍ണാടക ആരോഗ്യ മന്ത്രി വ്യക്തമാക്കി.




