KERALA

കേന്ദ്ര ജീവനക്കാരെ വോട്ടെണ്ണൽ ചുമതല ഏൽപ്പിക്കാം; തൃണമൂലിന് സുപ്രീം കോടതിയിൽ തിരിച്ചടി

പശ്ചിമബംഗാൾ: പശ്ചിമ ബംഗാളിലെ വോട്ടെണ്ണൽ നടപടികളിൽ കേന്ദ്ര സർക്കാർ ജീവനക്കാരെ സൂപ്പർവൈസർമാരായി നിയമിക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനത്തിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു.ഇതിനെതിരെ തൃണമൂൽ കോൺഗ്രസ് നൽകിയ ഹർജി കോടതി തള്ളി.ജസ്റ്റിസുമാരായ പി.എസ്. നരസിംഹ, ജോയ്മാല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് പ്രത്യേക സിറ്റിംഗിലൂടെ ഹർജി പരിഗണിച്ചത്.​വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കേന്ദ്ര സർക്കാർ ജീവനക്കാരെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും മാത്രം സൂപ്പർവൈസർമാരായി നിയമിക്കാനുള്ള കമ്മീഷൻ്റെ നീക്കത്തെയാണ് തൃണമൂൽ കോൺഗ്രസ് ചോദ്യം ചെയ്തത്.ആദ്യം കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളപ്പെട്ടു.തുടർന്ന് സുപ്രീം കോടതിയിൽ അപ്പീൽ നൽകുകയായിരുന്നു.​മെയ് 4-ന് വോട്ടെണ്ണൽ നടക്കാനിരിക്കെയാണ് സുപ്രീം കോടതി ഇന്ന് അടിയന്തരമായി കേസ് പരിഗണിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close