
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പരോക്ഷ പിന്തുണ പ്രഖ്യാപിച്ച് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻ്റ് ആർ. ചന്ദ്രശേഖരൻ. കെ. കരുണാകരൻ്റെ കാലം മുതൽക്കേയുള്ള കീഴ്വഴക്കം അനുസരിച്ച് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകുന്നതാണ് ഉചിതമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.UDFഒരു ടീമായി മുന്നോട്ട് കൊണ്ടുപോകുന്നതിൽ വി.ഡി. സതീശൻ വലിയ പങ്കുവഹിച്ചുവെന്ന് ചന്ദ്രശേഖരൻ ചൂണ്ടിക്കാട്ടി.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ‘മിഷൻ 25 പ്രഖ്യാപിച്ച് മുന്നണിയെ നയിച്ചത് സതീശനാണ്.പുതുയുഗ യാത്രയിലുടനീളം യുഡിഎഫ് അധികാരത്തിൽ വരണമെന്ന ജനങ്ങളുടെ ആഗ്രഹം പ്രതിഫലിച്ചിരുന്നു. യാത്രയുണ്ടാക്കിയ ശക്തമായ മുന്നേറ്റം വരാനിരിക്കുന്ന മാറ്റത്തിൻ്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു.




