കോഴിക്കോട് : കോർപ്പറേഷൻ പരിധിയിൽ ഇതേ വരെയായി 636 കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 109 പേരും അതിഥി തൊഴിലാളികൾ. നഗരത്തിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 23 അതിഥി തൊഴിലാളികൾക്കും രോഗം സ്ഥിരികരിച്ചു. ഇവിടെ 155 പേരെയാണ് ടെസ്റ്റ് നടത്തിയത്. നാട്ടിൽ പോയി തിരികെ ജോലിക്കായി ജില്ലയിക്കെത്തുന്ന മുഴുവൻ അതിഥി തൊഴിലാളികളെയും ടെസ്റ്റിന് വിധേയമാക്കണമെന്ന് ജില്ലാ ആരോഗ്യ വിഭാഗം നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ടെസ്റ്റിലാണ് ഇത്രയും അതിഥി തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചത്.