KERALAlocalNationalOthersPoliticstop newsVIRAL

മാനാഞ്ചിറ – വെള്ളിമാടുകുന്ന് റോഡിൽ നിന്ന് കോടികൾ മുക്കിയതാര് : അന്വേഷണം ആവശ്യപ്പെട്ട് കെ. ജയന്ത് എം എൽ എ

കോഴിക്കോട് :മാനാഞ്ചിറ -മലാപ്പറമ്പ് റോഡ് നിർമാണത്തി ന് മലപ്പുറം ആസ്ഥാനമായ മിഡ് ലാൻഡ് കമ്പനിക്ക് കരാർ നൽ കിയതിൽ കോടികളുടെ അഴിമ തി നടന്നിട്ടുണ്ടെന്നും വിജിലൻസ് അന്വേഷണം ആവശ്യപ്പെടു മെന്നും കെ.ജയന്ത് എംഎൽഎ.  തിരുവനന്തപുരത്ത് മന്ത്രിമാ രെക്കണ്ട് കരാർ നൽകിയതിലെ ഉദ്യോഗസ്‌ഥ തല പങ്ക് അന്വേഷി ക്കണമെന്ന് നാളെ തന്നെ കത്തു നൽകുമെന്നും ജയന്ത് പറഞ്ഞു.

127 കോടി രൂപയുടെ കരാർ റോഡ് നിർമാണത്തിൽ ഒരു മുൻ പരിചയവും ഇല്ലാത്ത കമ്പനിക്കാ ണ് നൽകിയത്. 5 വർഷത്തെ പ്രവൃത്തി പരിചയം വേണമെന്ന വ്യവസ്‌ഥ ലംഘിച്ചു. ഈ കമ്പനി ആരുടെ ബിനാമിയാണെന്നതും അന്വേഷിക്കും.

റോഡിനു കുറുകെ 23 ഇടത്ത് ക്രോസ് ഡെക്ടുകൾ നിർമിക്ക ണമെന്നാണ് കരാർ. എന്നാൽ ഒരിടത്തു പോലും ഇതു നിർമിച്ചി ട്ടില്ല. ചെറിയ റിപ്പയർ വന്നാൽ പോലും ഇനി റോഡ് കുത്തിപ്പൊ ളിക്കേണ്ടി വരും. മലിന ജലം ഒഴു ക്കാനുള്ള ഓടയുടെ നടുവിലാണ് ഇലക്ട്രിക് പോസ്‌റ്റ് സ്ഥാപി ച്ചിരിക്കുന്നത്. ഒരു പഞ്ചായത്ത് റോഡ് നിർമിക്കുന്ന ലാഘവ ത്തോടെയാണ് കോടികളുടെ പ്രവൃത്തി ചെയ്തിരിക്കുന്നത്. അപാകതകൾ പല വിദഗ്ദരും മുൻപ് ചൂണ്ടികാട്ടിയതാണ്. പൊതുമരാമത്ത്ഉന്നത ഉദ്യോഗസ്ഥർ ദിവസം തോറും സഞ്ചരിക്കുന്ന പാതയാണിത്. പൊതുമരാമത്ത് വകുപ്പിന്റെ .ഈ പദ്ധതിയിൽ നിന്ന് ആരാണ് കോടികൾ മുക്കിയതെന്നും  യോഗ്യതയില്ലാത്ത കമ്പനിക്ക് : ആരാണ് സംരക്ഷണം ഒരുക്കുന്ന തെന്നും ജനം അറിയണം. ഇത് പുറത്തു കൊണ്ടുവന്നിരിക്കും.   ഇതേ റോഡിന്റെ രണ്ടാം ഘട്ടമായ മലാപ്പറമ്പ് മുതൽ വെള്ളിമാടുകുന്ന് വരെയുള്ള ഭാഗം ഒരു ടെൻഡറും ഇല്ലാതെയാണ് ഇതേ കമ്പനിക്ക് നൽകിയിരിക്കുന്നത്. അക്കാര്യ വും പരിശോധിക്കണം- ജയന്ത് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close