
തിരുവമ്പാടി:
കൊടുവള്ളി ബ്ലോക്ക് പരിധിയിൽ തിരുവമ്പാടിയിൽ പ്രവർത്തിക്കുന്ന അഗ്രോ സർവീസ് സെന്ററിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് കർഷക കോൺഗ്രസ് കൊടുവള്ളി നിയോജകമണ്ഡല നേതൃയോഗം ആവശ്യപ്പെട്ടു
യോഗം കർഷക കോൺഗ്രസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ ബിജു കണ്ണന്തറ ഉദ്ഘാടനം ചെയ്തു
കൊടുവള്ളി ബ്ലോക്കിലെ കർഷകർക്ക് വേണ്ടി പ്രവർത്തിക്കുന്ന സെന്ററാണിത്. എന്നാൽ ലക്ഷങ്ങൾ മുടക്കി വാങ്ങിയ രണ്ട് ട്രാക്ടറുകൾ ഉൾപ്പെടെയുള്ള കാർഷിക യന്ത്രങ്ങൾ ഉപയോഗിക്കാതെ തുരുമ്പ് പിടിച്ച് നശിക്കുന്ന അവസ്ഥയാണുള്ളത്.
കൃഷിയിറക്കേണ്ട സമയത്ത് യന്ത്രങ്ങൾ കേടായി കിടക്കുന്നത് കാരണം കൊടുവള്ളി, കിഴക്കോത്ത്, മടവൂർ, നരിക്കുനി, ഓമശ്ശേരി, കട്ടിപ്പാറ, കോടഞ്ചേരി, പുതുപ്പാടി പഞ്ചായത്തുകളിലെ കർഷകർ കടുത്ത ദുരിതത്തിലാവുകയാണ്. വിത്ത്, വളം, മണ്ണ് പരിശോധന, കൃഷി ഉപദേശം തുടങ്ങിയ സേവനങ്ങളും കർഷകർക്ക് സമയത്ത് ലഭിക്കുന്നില്ല.
ഉദ്യോഗസ്ഥരുടെ കടുത്ത അനാസ്ഥയാണ് സെന്ററിന്റെ പ്രവർത്തനം താറുമാറാക്കിയത്.തു
രുമ്പെടുത്ത ട്രാക്ടറുകൾ അടക്കമുള്ള യന്ത്രങ്ങൾ ഉടൻ അറ്റകുറ്റപ്പണികൾ നടത്തി കർഷകർക്ക് ഉപകാരപ്രദമാക്കണം. കാർഷിക എൻജിനീയറിംഗ് വിഭാഗത്തിന്റെ സേവനം ഓരോ കൃഷിഭവൻ തലത്തിലും ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു
നിയോജക മണ്ഡലം പ്രസിഡണ്ട് ശെരീഫ് വെളിമണ്ണ അധ്യക്ഷം വഹിച്ചു പി പി ആലി, N അജിതൻ, U R ഗിരീഷ് തച്ചപൊയിൽ, അരിയിൽ ഇസ്മയിൽ, മുഹമ്മദ് ഇഖ്ബാൽ K K, പിയൂസ് കല്ലിടുക്കിൽ, റോയ് കിഴക്കേടം എന്നിവർ സംസാരിച്ചു.




