crimeKERALAlocalOtherstop newsVIRAL

ഓപ്പറേഷൻ തൂഫാൻ കോഴിക്കോട് നഗരത്തിൽ കൊടുങ്കാറ്റ് ആവുന്നു

* നഗരത്തിലെ ലഹരി ശൃംഖല തകർക്കുന്നു

കോഴിക്കോട് :

സിറ്റിയിൽ രണ്ടിടങ്ങളിലായി എംഡി എം എ യുമായി മൂന്നു യുവാക്കൾ പിടിയിൽ

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 18 ഗ്രാം എംഡി എം എ യുമായി കൊളത്തറ റഹ്മാൻ ബസാർ സ്വദേശികളായ ഷിബിലി റഹ്മാൻ(27) ,സുഹൈൽ(29), എന്നിവരെ കോഴിക്കോട് സിറ്റി നാർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർ അബ്ദുൽ കരീമിന്റെ നേതൃത്വത്തിലുള്ള ഡൻസാഫും കസബ പോലീസും ചേർന്ന് പിടികൂടിയത്. പ്രതികൾ ബാംഗ്ലൂരിൽ നിന്നും എംഡിഎംഎയുമായി പുതിയ സ്റ്റാൻഡിൽ ബസ് ഇറങ്ങുമ്പോഴാണ് പോലീസ് പിടികൂടിയത്. പ്രതികൾ ലഹരി ഉപയോഗത്തിന് അടിമപ്പെട്ടവരും വില്പനക്കാരും ആണ്. ഷിബിലി മുൻപും മയക്കുരുന്ന് കേസിൽ പിടിയിലായിട്ടുണ്ട്. അടുത്തിടെ പോലീസ് പരിശോധനയിൽ നിന്ന് തലനാരിഴക്ക് രക്ഷപെട്ട ഇയാളുടെ നീക്കങ്ങൾ നിരീക്ഷിച്ചാണ് ഡാൻസാഫ് സംഘം ഷിബിലിയെ ഇന്ന് വലയിലാക്കിയത്.

1.5 ഗ്രാം എംഡി എം എയുമായി മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ് വാഹിദ് (31) എന്നയാളെ ഡാൻസാഫും എലത്തൂർ പോലീസും ചേർന്ന് വാഹന പരിശോധനയ്ക്കിടെ പിടികൂടി. വാഹിദ് മുൻപും ലഹരി കേസിൽ പിടിയിൽ ആയിട്ടുള്ളതാണ്. ലഹരി കേസിൽ പിടിയിലായി അതിനുശേഷം കാപ്പ കേസിലുംഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ജാമ്യത്തിൽ ഇറങ്ങി രണ്ടുമാസം ആയപ്പോഴാണ് വീണ്ടും ഇപ്പോൾ പിടിയിലായത്.
ഡാൻസാഫ് എ.എസ്.ഐ അഖിലേഷ് കെ. ,സിപിഒമാരായ സരുൺകുമാർ, ശ്രീശാന്ത്,അതുൽ , തൗഫീഖ്, അഭിജിത്ത്, ദിനീഷ് , മുഹമ്മദ് മഷ്ഹൂർ , കസബ പോലീസ് സ്റ്റേഷനിലെ എലത്തൂർ പോലീസ് സ്റ്റേഷനിലെ എന്നിവരുമാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close