Politics
ദൽഹിയിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഡ്യവുമായി കർഷക സംഘം ധർണ
കോഴിക്കോട് : കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ – കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷക സംഘം നേതൃത്വത്തിൽ ജില്ലയിൽ ഏരിയാ കേ ന്ദ്രങ്ങളിൽ സായാഹ്ന ധർണ നടത്തി. വിലക്കയറ്റം തടയുക, ഇന്തോ-അമേരിക്കൻ വ്യാപാര കരാറിൽ നിന്നും പിൻമാറുക, തുടങ്ങിയ ഡിമാന്റുകൾ ഉന്നയിച്ചും ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഡ്യം രേഖപ്പെടുത്തി കൊണ്ടാണ് ധർണ നടത്തിയത്. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംബിന്റേയും കോലം കത്തിച്ചു. ധർണ കർഷക സംഘം ജില്ലാ സെക്രട്ടറി ബാബു പറ ശേരി ഉൽഘാടനം ചെയ്തു. ടൗൺ ഏരിയാ പ്രസിഡന്റ് കെ.രാജ ചന്ദ്രൻ , സെക്രട്ടറി കെ.എസ്.പ്രബീഷ് , എം.എം. പത്മാവതി എന്നിവർ പ്രസംഗിച്ചു.




