Politics
കള്ളനെന്ന പ്രചാരണം നടത്തി വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചുവി കുഞ്ഞികൃഷ്ണനെതിരെ ഹർജി

കണ്ണൂര്‍: വി കുഞ്ഞികൃഷ്ണന്റെ പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജിയുമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ടി ഐ മധുസൂദനന്‍ ഹൈക്കോടതിയില്‍. രേഖകളോ തെളിവോ ഇല്ലാതെ രക്തസാക്ഷി ഫണ്ട് കള്ളനെന്ന പ്രചാരണം നടത്തി വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിച്ചും കുഞ്ഞികൃഷ്ണന്‍ വ്യാജപ്രചാരണം നടത്തിയുമാണ്് തന്നെ തോല്‍പ്പച്ചതെന്നാണ് ഹര്‍ജി. പയ്യന്നൂരില്‍ ടി ഐ മധുസൂദനന്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. സ്വന്തം ബൂത്തില്‍ പോലും മധുസൂദനന്‍ പിന്നില്‍പ്പോയിയിരുന്നു. 106ാം നമ്പര്‍ ബൂത്തില്‍ വി കുഞ്ഞികൃഷ്ണന് 292 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ടി ഐ മധുസൂദനന് ലഭിച്ചത് 207 വോട്ടുകളാണ്. ധനരാജ് ഫണ്ട് തട്ടിപ്പ് വിവാദത്തില്‍ കുഞ്ഞികൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കാന്‍ സിപിഐഎം തയ്യാറാകാതെ മധുസൂദനനെ തന്നെ വീണ്ടും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയായിരുന്നു.
https://youtu.be/-OK-jWZ_90o?si=FYlouuGDE9Qv_GCU




